മെഗാസ്റ്റാര്‍ മാത്രമല്ല, ലുക്കില്‍ ഞെട്ടിച്ച് വിനായകനും; ലൊക്കേഷന്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രോജക്ടിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന വിനായകനൊപ്പമുള്ള ഫോട്ടോയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
റിലീസിനൊരുങ്ങുന്ന ചിത്രമായ ‘തെക്ക് വടക്കി’ല്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് വിനായകന്‍ ഈ ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ പുതിയ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടിയായിരിക്കാം ഈ ലുക്ക് എന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

നാഗര്‍കോവിലിലാണ് നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ലൊക്കേഷനിലേക്ക് പോകുന്നതിനായി മമ്മൂട്ടി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു. ജോമോന്‍ ടി ജോണ്‍ ആയിരിക്കും ക്യാമറ ചലിപ്പിക്കുക. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.

ഫാർമസിസ്റ്റ് നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 22 ന്

അതി ദാരിദ്ര നിർമ്മാർജ്ജന പ്രഖ്യാപനവുമായി മൂപൈനാട് പഞ്ചായത്ത്

അതി ദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം നടത്തി മൂപൈനാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. രണ്ട് കുടുംബങ്ങൾക്ക് ഭൂമി, മൂന്ന് കുടുംബങ്ങൾക്ക് വീട്, 42

പ്രൊമോട്ടർ നിയമനം

ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ പട്ടികവർഗ്ഗ / ഹെൽത്ത് പ്രൊമോട്ടർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 20 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് അവസരം. പത്താം താരമാണ്

കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; നിയമപരമായി നേരിടും: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

കല്‍പ്പറ്റ: സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ്

ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി ആരോപണം; പ്രതി ചേർക്കപ്പെട്ട ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം, രാജി ആവശ്യപ്പെട്ട് ‘ പ്രതിഷേധ സമരം നടത്തും ” സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്”

ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതി ആരോപണം; പ്രതി ചേർക്കപ്പെട്ട ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം, രാജി ആവശ്യപ്പെട്ട് ‘ പ്രതിഷേധ സമരം നടത്തും ” സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ

പ്രീമിയം അനുഭവം ഒരുക്കി വന്ദേ ഭാരത് സ്ലീപ്പർ ; ടിക്കറ്റ് നിരക്കും യാത്രാവഴിയും അറിയാം

ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് വന്ദേ ഭാരത്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം എത്തിപിടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വന്ദേഭാരതില്‍ ഇതുവരെ സിറ്റിംഗ് സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വന്ദേ ഭാരതിന്റെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.