കെല്ലൂർ ജി എൽ പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന പി.കെ രാജൻ മാഷിന്റെ ഓർമ്മക്കായി വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹത്തിന്റെ കുടുംബം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി .സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ മുഹമ്മദ് റിസ്വാൻ ടി രാജൻ മാഷുടെ കുടുംബാംഗങ്ങളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഷമീർ ടി, എച്ച് എം അനിൽകുമാർ കെബി , മദർ പി ടി എ പ്രസിഡന്റ് ഫർസാന എം, സീനിയർ സ്റ്റാഫ് സെക്രട്ടറി പ്രസി എന്നിവർ പങ്കെടുത്തു.

“ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ വിമുക്തി ഡ്യൂ ബോൾ ടീം
വെള്ളാർമല : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സ്കൂളുകളിൽ ആൻറി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിക്കുന്ന വിമുക്തി സ്പോർട്സ് ടീമിൻറെ രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി







