കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്നത്ള ലഹരി പാർട്ടി തന്നെ എന്ന് സൂചന; ഭാസിയെയും പ്രയാഗയെയും ഉടനടി ചോദ്യം ചെയ്യുമെന്നും റിപ്പോർട്ട്; സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പോലീസ് സംഘം

ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ പൊലീസ്. ഫോറന്‍സിക് വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.ഓം പ്രകാശ് താമസിച്ച മുറിയിലാണ് പരിശോധന നടത്തിയത്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും ഇടനിലക്കാരന്‍ വഴിയാണ് താരങ്ങള്‍ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.

ഓംപ്രകാശിന്റെ സുഹൃത്തുക്കള്‍ ഹോട്ടലില്‍ ഒരുക്കിയത് ലഹരിപാര്‍ട്ടിയാണെന്ന് വ്യക്തമായതോടെ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് സംഘം. ഫോറന്‍സിക് വിഭാഗം ഹോട്ടിലില്‍ ഓം പ്രകാശ് താമസിച്ച മുറിയിലടക്കം പരിശോധ നടത്തി. ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്.

പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെയുള്ളവര്‍ ഹോട്ടലിലെത്തിയത് ലഹരി വിരുന്നില്‍ പങ്കെടുക്കാനെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. താരങ്ങള്‍ അടക്കം 20 പേരേയും ഉടന്‍ വിളിച്ച്‌ വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്റ്റേഷനില്‍ ഹാജരാകാന്‍ ശ്രീനാഥ് ഭാസിക്കും, പ്രയാഗ മാര്‍ട്ടിനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സിനിമാതാരങ്ങളെ ആഡംബര ഹോട്ടലില്‍ എത്തിച്ചത് ഓംപ്രകാശിന്റെ സുഹൃത്ത് എളമക്കര സ്വദേശി ബിനു തോമസാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ട്.

കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ അലന്‍ വാക്കറുടെ ഡി ജെ ഷോയില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ സേവാന്‍ സ്റ്റാര്‍ ഹോട്ടലില്‍ മുറി എടുക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരില്‍ ബുക്ക് ചെയ്ത മുറിയില്‍ സംഘടിച്ച ആളുകള്‍ ലഹരി ഉപയോഗിച്ചു. എല്ലാത്തിനും ചുക്കാന്‍ പിടിച്ചതും പാര്‍ട്ടിയുടെ ഭാഗമായതും ഗുണ്ടാ തലവന്‍ ഓം പ്രകാശാണെന്നും എളമക്കരക്കാരനായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. ഓം പ്രകാശിന് ഇവരെ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. ബിനുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

പ്രയാഗയും, ശ്രീനാഥ് ഭാസിയുമടക്കം 20 പേര്‍ ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. ലഹരി വില്പനയ്ക്കുള്ള അളവില്‍ കണ്ടെത്താന്‍ സാധിക്കാത്തത്തിനാലും പ്രതികള്‍ ഉപയോഗിച്ചതിന് തെളിവില്ലാത്തത്തിനാലും ഓം പ്രകാശിനും ഒന്നാം പ്രതി ശിഹാസിനും ജാമ്യം ലഭിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ മുറിയില്‍ ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ചോദ്യം ചെയ്യാന്‍ എത്തുന്നതിന് മുന്‍പ് താരങ്ങള്‍ അഭിഭാഷകരെ കണ്ടെന്നും വിവരമുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.