ദ്വാരക: സേക്രഡ് ഹാർട്ട് എച്ച് എസ് എസ് , ദ്വാരക എയുപിഎസ് ,ഗവ. ടെക്നിക് ഹൈസ്കൂൾ
എന്നീ വിദ്യാലയങ്ങളിൽ ഒക്ടോബർ എട്ട് ,ഒമ്പത് തീയതികളിൽ നടന്ന ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ,ഐടി മേളകൾക്ക് വിജയകരമായ സമാപനം.സമാപന സമ്മേളനം എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷിൽസൺ മാത്യു ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് മമ്മൂട്ടി തോക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജി എം അബ്രഹാം സ്വാഗതം ആശംസിച്ചു.ജേതാക്കൾക്ക് എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരൻ സമ്മാനദാനം നിർവഹിച്ചു. നൂറ്റി ഇരുപത്തി മൂന്ന് വിദ്യാലയങ്ങളിൽ നിന്ന് മൂവായിരം പ്രതിഭകൾ വിവിധ മേഖലകളിൽ പങ്കെടുത്തു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ സുമിത്ര ബാബു ,ഉഷ വിജയൻ,ഷറഫുന്നിസ ,സുമിത്ര ബാബു,ലത വിജയൻ
മാനന്തവാടി ഉപജില്ല എ ഇ ഒ എ കെ മുരളീധരൻ, ബിപിസി സുരേഷ് കെ കെ , എയുപിഎസ് ദ്വാരക
പിടിഎ പ്രസിഡണ്ട് ജിജേഷ് പി എ , ട്രോഫി കമ്മിറ്റി കൺവീനർ ജോസഫ് മാസ്റ്റർ , എയുപി എസ് ദ്വാരക ഹെഡ്മാസ്റ്റർ ഷോജി ജോസഫ് എന്നിവരും
വിജയികൾക്കും പങ്കെടുത്തവർക്കും ആശംസകൾ നേർന്നു.
പോഗ്രാം കമ്മിറ്റി കൺവീനർ ജയകുമാർ പി വി നന്ദി പ്രകാശനം നടത്തി.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്