കൈ ഞരമ്പ് മുറിച്ച ശേഷം പുഴയിലേക്ക് ചാടി കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി; സംഭവം കോഴിക്കോട്

കൈഞരമ്ബ് മുറിച്ച്‌ പുഴയിലേക്ക് ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്ബില്‍ അലാവുദ്ദീന്റെ മകന്‍ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്.

കണയങ്കോട് പാലത്തില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിദ്യാര്‍ഥി പുഴയിലേക്ക് ചാടിയത്.

കൈഞരമ്ബ് ബ്ലേഡ് കൊണ്ട് മുറിച്ചശേഷമാണ് ഉവൈസ് പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വട്ടോളി എളേറ്റില്‍ ഗോള്‍ഡന്‍ ഹില്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഉവൈസ്. യൂണിഫോം ധരിച്ചാണ് പാലത്തിന് സമീപമെത്തിയത്. യുവാവിന്റെ പേഴ്സില്‍നിന്ന് ഒരു മൊബൈല്‍ സിംകാര്‍ഡും കണ്ടെത്തിയിരുന്നു. അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.