ആഢംബര ബിഎംഡബ്ല്യു കാറില്‍വന്ന് ഒരു കടയുടെ പുറത്ത് വച്ചിരുന്ന പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.നോയിഡ സെക്ടർ-18ലാണ് ഈ മോഷണം നടത്തിയത്.
ഒക്ടോബർ 25ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം. വീഡിയോയില്‍ യുവതി തന്റെ കാറില്‍ നിന്ന് ഇറങ്ങുന്നതും കടയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്ന പൂച്ചട്ടികള്‍ക്ക് അടുത്തേക്ക് വരുന്നതുമാണ് ആദ്യം കാണുന്നത്. കടയിലെ ജീവനക്കാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഉടൻ തന്നെ പൂച്ചട്ടികള്‍ മോഷ്ടിച്ചെടുക്കുകയാണ്. ഈ സമയം യുവതിയുടെ കാറിനടുത്തു , കുറച്ച് ആളുകള്‍ നില്‍ക്കുന്നുണ്ട്, ഇതേസമയം യുവതി കാറിനുള്ളിലേക്ക് വേഗം കയറാനായി കാറിന്റെ ഡോർ ആരോ തുറന്ന് വച്ചിരുന്നത് കാണാം. അതായത് കാർ മറ്റൊരാളാണ് ഓടിച്ചിരുന്നതെന്ന് വ്യക്തം. ആളുകള്‍ ചുറ്റുമുണ്ടെങ്കിലും സ്ത്രീ ആത്മവിശ്വാസത്തോടെ മോഷണം നടത്തി അവിടം വിട്ടു.
https://x.com/FederalBharat/status/1850390040154960272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1850390040154960272%7Ctwgr%5E62cb91af3991e0ee2b000371de84baa5d4345420%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D114651
നിമിഷനേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി, നിരവധി ആളുകള്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി. ചിലർ ഇതിനെ “ആർട്ട് ഓഫ് ഫ്ലവർ പോട്ട് മോഷണം” എന്ന് വിളിച്ചു, മറ്റുള്ളവർ ഇതിനെ നോയിഡയിലെ ഏറ്റവും പുതിയ “മോഷണ പ്രവണത” എന്ന് വിളിക്കുന്നു. തമാശയോ സ്റ്റണ്ടോ ആയിട്ടെങ്കിലും ഇത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കുറച്ചുപേർ അഭിപ്രായപ്പെട്ടിരിക്കുന്നു.