70 കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?

70 വയസ് മുതലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് ‘ആയുഷ്മാൻ വയ വന്ദന കാർഡ്’ നല്‍കുമെന്നും 9-ാമത് ആയുർവേദ ദിനത്തോട് അനുബന്ധിച്ചു ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പറയുകയും ചെയ്തു. കുടുംബത്തിന്റെ വാര്‍ഷികവരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുക.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

• പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യണം.

• ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ വീണ്ടും പുതിയ കാര്‍ഡിനായി അപേക്ഷിക്കണം ഇ.കെ.വൈ.സി. പൂര്‍ത്തിയാക്കുകയും വേണം.

• കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന സൈറ്റിലോ ആയുഷ്മാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ രജിസ്റ്റര്‍ ചെയ്യാം.

ആര്‍ക്കൊക്കെ

• നാലരക്കോടി കുടുംബങ്ങളിലെ ആറുകോടിയോളം മുതിര്‍ന്ന പൗരര്‍ക്ക് അഞ്ചുലക്ഷം ­രൂപയുടെ പരിരക്ഷ

• ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരരുണ്ടെങ്കില്‍ പങ്കുവെക്കും

• നിലവില്‍ ഇന്‍ഷുറന്‍സുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.

കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും, ലോക പുരുഷ ദിനാചരണവും സംഘടിപ്പിച്ചു.

ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.പരിപാടിയിൽ ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.