മാനന്തവാടി: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം യു.ഡി.എഫ് മാനന്തവാടി സെൻട്രൽ കമ്മിറ്റി ഓഫീസിൽ സമുചിതമായി ആചരിച്ചു. മഞ്ചേശ്വരം എം.എൽ.എ അഷറഫ് എ.കെ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്യ്തു.
അഡ്വ.ശ്രീകാന്ത് പട്ടയൻ, എം.ജി.ബിജു, പി.വി.ജോർജ്, എക്കണ്ടി മൊയ്തൂട്ടി, സിൽവി തോമസ്, സി.അബ്ദുൾ അഷറഫ്, അസീസ് വാളാട്, ഹാരീസ് കാട്ടിക്കുളം, ഷിബു.കെ.ജോർജ്, മുജീബ് കോടിയോടൻ, മമ്മൂട്ടി തോക്കൻ, ജോഷി വാണാക്കുടി എന്നിവർ സംസാരിച്ചു.