കൽപ്പറ്റ :വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ എൻ എസ് എസ് പതാകദിനം ആചരിച്ചു. 1914 ഒക്ടോബർ 31ന് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്ത് ആരംഭിച്ച പ്രസ്ഥാനത്തിന്റെ 110 മത് പതാക ദിനമാണ് ഇന്ന് ആചരിച്ചത്. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മാതൃകാപരമായ കരയോഗ പ്രവർത്തനങ്ങളിലൂടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പരിപാടികൾ ആവിഷ്കരിച്ചു. യോഗത്തിൽ വൈത്തിരി താലൂക്ക് എൻ എസ് എസ്
യൂണിയൻ സെക്രട്ടറി ടി.സുധീരൻ, വൈസ് പ്രസിഡൻ്റ് പി.പി വാസുദേവൻ എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗങ്ങളായ പത്മനാഭൻ നായർ, പി സി നാരായണൻ നമ്പ്യാർ, വിജയൻ, ജയേന്ദ്രകുമാർ, രാമകൃഷ്ണൻ മാസ്റ്റർ, മുരളീധരൻ നായർ വനിതാ യൂണിയൻ സെക്രട്ടറി വിജയശ്രീ, പ്രഷീള, സവിത, എൻ എസ് എസ് സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ, വിശ്വനാഥൻ മുട്ടിൽ, മോഹനൻ കൽപ്പറ്റ എന്നിവർ സന്നിഹിതരായി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ