കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് ടു സയൻസ് കൊമേഴ്സ് വിഭാഗം
വിദ്യാർത്ഥികൾക്ക് വിദേശത്തും സ്വദേശത്തുമുള്ള ഉപരിപഠന സാധ്യതകൾ, തൊഴിൽ സാധ്യതകൾ, വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന മാർഗ്ഗങ്ങൾ തുടങ്ങിയവയെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനും, കൗൺസിലറുമായ എ കെ മജീദ് ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ബിന്ദു വി, റീന കെ ആർ തുടങ്ങിയവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന