റോഡരികില്‍ വില്‍ക്കുന്ന ഹെല്‍മറ്റുകള്‍ക്ക് പൂട്ട് വീഴും

നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിലവാരമില്ലാത്ത ഹെല്‍മെറ്റുകളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമായാണ് ഈ നീക്കം. ഇതിനായി പ്രാഥമിക നടപടിയായി രാജ്യവ്യാപകമായി പ്രചാരണം നടത്താൻ കേന്ദ്ര സർക്കാർ ജില്ലാ കളക്ടർമാരോടും, ജില്ലാ മജിസ്‌ട്രേറ്റുകളോടും നിർദ്ദേശിച്ചു. വിപണിയില്‍ ലഭ്യമായ ഹെല്‍മെറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ചും, ജീവൻ സംരക്ഷിക്കുന്നതില്‍ അവയുടെ പ്രധാന പങ്കിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ജനങ്ങളുമായി പങ്ക് വയ്‌ക്കുകയാണ് ആദ്യഘട്ടം. നിലവാരമില്ലാത്തതോ ഐഎസ്‌ഐ അല്ലാത്തതോ ആയ ഹെല്‍മെറ്റുകളുടെ നിർമ്മാണം മനുഷ്യ സുരക്ഷയെ സാരമായി ബാധിക്കുന്നു. ഇതുവരെ 162 ഹെല്‍മറ്റ് നിർമാണ ലൈസൻസുകള്‍ റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, ബിഐഎസ് സ്റ്റാൻഡേർഡ് മാർക്കിന്റെ ദുരുപയോഗം, ഗുണനിലവാരം ഇല്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും നടക്കുന്നുണ്ട്. 1988-ലെ മോട്ടോർ വാഹന നിയമപ്രകാരം ഹെല്‍മറ്റ് നിർബന്ധമാണ്. ആവശ്യമായ ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ റോഡരികില്‍ വില്‍ക്കുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് പൊതു സുരക്ഷയ്‌ക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു, കൂടാതെ റോഡപകടങ്ങളിലെ നിരവധി മരണങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. ബിഐഎസ് ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന നിർമ്മാതാക്കള്‍ക്കെതിരെയും വ്യാജ ഐഎസ്‌ഐ മാർക്ക് ഉപയോഗിക്കുന്നവർക്കെതിരെയും അതുപോലെ തന്നെ ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ചില്ലറ വ്യാപാരികള്‍ക്കെതിരെയും കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുന്നതായി സർക്കാർ ഉത്തരവില്‍ പറയുന്നു. ബിഐഎസ് കെയർ ആപ്പ് വഴിയോ ബിഐഎസ് വെബ്സൈറ്റ് സന്ദർശിച്ചോ ഉപഭോക്താക്കള്‍ക്ക് ഹെല്‍മറ്റ് നിർമ്മാതാവിന്റെ ബിഐഎസ് ലൈസൻസ് പരിശോധിക്കാവുന്നതാണ്.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.