കുന്നേക്കാട്ട് ജിതിൻ (കുട്ടായി) (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2:45 തോടെ ചാമരാജനഗറിലാണ് അപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട് വന്ന ഓമ്നി വാൻ ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്ക് പറ്റിയ മറ്റ് മൂന്ന് പേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ജിതിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. പിതാവ്: ബാബു.മാതാവ്: ശ്യാമള. ഭാര്യ: മേഘ്‌ന. സഹോദരി: ശ്രുതി

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







