ഇനി വേ​ഗം കൂടും; നേത്രാവതി ഉൾപ്പെടെ 25 ട്രെയിനുകൾക്ക് പുതിയ സമയം

കണ്ണൂർ: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മം​ഗള, മത്സ്യ​ഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക. മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ വേ​ഗത 40-75 കിലോമീറ്ററാക്കി മാറ്റിയിരുന്നു.

സമയക്രമം മാറ്റിയ ചില ട്രെയിനുകൾ:

എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് (12167) നിലവിലെ സമയത്തിൽ നിന്നും മൂന്ന് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. നിലവിൽ രാവിലെ 10.30ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25നായിരിക്കും പുറപ്പെടുക. ഷൊർണൂരിൽ വൈകീട്ട് 4.15നും കണ്ണൂരിൽ 6.39നും ട്രെയിനെത്തും.

നിസാമുദ്ദീൻ-എറണാകുളം മം​ഗള (12618) ഒരു മണിക്കൂർ നേരത്തേ എത്തും. 11.40നാണ് നിലവിൽ ട്രെയിൻ മം​ഗളൂരുവിലെത്തുന്നത്. പുതിയ സമയക്രമം പ്രകാരം ഇനി 10.25ന് മം​ഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15നും എറണാകുളത്ത് 7.30നും എത്തും.

തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9.15ന് തന്നെ പുറപ്പെടും. എറണാകുളത്ത് ഉച്ചയ്ക്ക് 1.50നും, കോഴിക്കോട് വൈകീട്ട് 6.05നും കണ്ണൂർ 7.35നുമാണ് പുതുക്കിയ സമയക്രമം.

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂർ നേരത്തേയെത്തും. മം​ഗളൂരു പുലർച്ചെ 4.25, കണ്ണൂർ 6.35, കോഴിക്കോട് 8.10, ഷൊർണൂർ 10.20, വൈകീട്ട് 6.20ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം.

മം​ഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യ​ഗന്ധ (12620) ഉച്ചയ്ക്ക് 2.20ന് പുറപ്പെടും. നിലവിൽ 12.45 ആണ് സമയം.

മംഗളൂരുവിൽനിന്ന്‌ പുറപ്പെടുന്ന ചില വണ്ടികളുടെ പുതിയ സമയക്രമം:

• മംഗളൂരു-ഗോവ വന്ദേഭാരത്: രാവിലെ 8.30

• മംഗളൂരു-ഗോവ മെമു: വൈകീട്ട് 3.30

• മംഗളൂരു-ഗോവ സ്‌പെഷ്യൽ: രാവിലെ 5.30

• മംഗളൂരു-മുംബൈ മത്സ്യഗന്ധ: ഉച്ചയ്ക്ക് 2.20

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.