ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം,​ യു എ ഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി

ദുബായ് : യു.എ.ഇ വിസാ പൊതുമാപ്പ് രണ്ടുമാസത്തേക്ക് നീട്ടി. പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഇതോടെ ഡിസംബർ 31 വരെ പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. യു.എ,ഇയുടെ 53ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കാരുണ്യമനസ്ഥിതി പരിഗണിച്ചാണ് തീരുമാനമെന്ന് ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടർ ജനറൽ , മേജർ ജനറൽ സയിദ് അൽ ഖൈലി പറഞ്ഞു.

വിസാ നിയമം ലംഘിച്ചവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെയാണ് പൊതു മാപ്പ് പ്രഖ്യാപിച്ചിരുന്നത്. അവസാന ദിവസങ്ങളിൽ ആംനസ്റ്റി കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കൂടി കണക്കിലെടുത്താണ് രണ്ടുമാസത്തേക്ക് കൂടി പൊതുമാപ്പ് ആനുകൂല്യം നീട്ടാനുള്ള തീരുമാനം. ഇതോടെ വിസാ കാലാവധി കഴിഞ്ഞ് യു.എ,ഇയിൽ നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ രണ്ടുമാസം കൂടി സാവകാശം ലഭിക്കും. രേഖകൾ ശരിയാക്കി നിയമവിധേയമായി യു,എ.ഇയിൽ കഴിയാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.ദുബായ്ഇന്ത്യൻ കോൺസുലേറ്റിന്റെ കണക്കുകൾ പ്രകാരം പതിനായിരം ഇന്ത്യൻ പൗരൻമാർ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയിട്ടുണ്ട്. ഇവരിൽ 1300 പേർക്ക് പാസ്‌പോർട്ടും 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റും നൽകി. 1500 ലധികം പേർക്ക് കോൺസുലേറ്റ് മുഖേന മാത്രം എക്സിറ്റ് പെർമിറ്റും ലഭ്യമാക്കിയിട്ടുണ്ട്.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.