ചൂട് കൂടും, കൊതുക് പെരുകും; രാജ്യം പകർച്ചവ്യാധി ഭീഷണിയിലെന്ന് പഠനം

ന്യൂഡൽഹി; കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ബാധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചവ്യാധികൾ വൻതോതിൽ പടരാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. അന്താരാഷ്ട്ര ആരോഗ്യ-കാലാവസ്ഥാ ജേർണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ടിലാണ് പകർച്ചവ്യാധികളുടെ വ്യാപനത്തെക്കുറിച്ച് പ്രതിപാധിക്കുന്നത്.

വർധിച്ചുവരുന്ന ചൂട് ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പ്രദേശത്ത് വൻതോതിൽ മലേറിയ പടർത്തുകയും രാജ്യത്തുടനീളം ഡെങ്കിപ്പനി പടരുന്നതിന് കാരണമാവുകയും ചെയ്യും.

122 വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള എട്ടാമത്തെ ലാൻസെറ്റ് കൗണ്ട്ഡൗൺ പ്രകാരം കാലാവസ്ഥാ പ്രവചനത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഏറ്റവുമധികം ജാഗരൂകരാവേണ്ട സമയമാണ് നിലവിലുള്ളത്.

വർധിച്ചുവരുന്ന ചൂട് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാവുന്നുണ്ട്. ആയതിനാൽ രാജ്യത്തെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനതയ്ക്ക് ദിനംപ്രതി വെള്ളപ്പൊക്ക ഭീഷണി ഉയരുകയാണ്. ഇതിന്റെ പ്രതിരോധത്തിനായി കർശന നടപടികൾ സ്വീകരിക്കാൻ സമയമായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയുടെ ആരോഗ്യ-കാലാവസ്ഥാ നയങ്ങളിൽ കൂടുതൽ ശക്തമാക്കാനും ഇതിനായി സാമ്പത്തിക മുന്നൊരുക്കങ്ങൾ നടത്താനും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നുണ്ട്.

ഇന്ത്യയെ ഒഴിച്ചുനിർത്തിയാൽ ആഗോളതലത്തിലും കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതായും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത റെക്കോഡ് വേഗതയിലാണ് ആളുകൾ രോഗങ്ങൾക്കും മറ്റ് കാലാവസ്ഥാ പ്രശ്‌നങ്ങൾക്കും ഇരയാവുന്നത്.

ആരോഗ്യപരമായ അപകടസാധ്യതകളുടെ ലിസ്റ്റിൽ 15ൽ 10 എണ്ണത്തിലും 2023ൽ റെക്കോഡ് വേഗത സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 50 ദിവസങ്ങളിലെ താപനില മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന തലത്തിലേക്ക് ഉയർന്നിരുന്നു.

2023 ലോകം കണ്ട ഏറ്റവും ഉയർന്ന ചൂട് റെക്കോർഡ് ചെയ്യപ്പെട്ട വർഷമായിരുന്നു. ഇതേ വർഷം തന്നെ ലോകം കടുത്ത വരൾച്ച, ഉഷ്ണ തരംഗങ്ങൾ, കാട്ടുതീകൾ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കമടക്കം അനേകം പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

65 വയസിന് മുകളിലുള്ള ആളുകളുടെ മരണനിരക്കിൽ 1990കളെ അപേക്ഷിച്ച് 167 ശതമാനമാണ് വർധനവുണ്ടായത്. ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ വർധന ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹീറ്റ് സ്‌ട്രേസ് ആളുകളുടെ ജീവനെടുക്കുന്നത് സാധാരണമായിക്കഴിഞ്ഞു.

2014-2023 വർഷങ്ങൾക്കിടെ ലോകത്തിൽ ആകെ പെയ്യുന്ന മഴയുടെ അളവിലും 61 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഇത് വെള്ളപ്പൊക്കത്തിന്റെയും പകർച്ചവ്യാധിയുടെയും അപകടസാധ്യത ഗുരുതരമാം വിധം വർധിപ്പിക്കുന്നുണ്ട്.

രാജ്യത്ത് മുൻപ് വെസ്റ്റ് നൈൽ വൈറസ്, ഡെങ്കിപ്പനി, മലേറിയ, വൈബ്രിയോസിസ് തുടങ്ങിയ പകർച്ചവ്യാധികൾ ഒരിക്കൽ പോലും അഭിമുഖീകരിക്കാത്ത പ്രദേശങ്ങളിൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

താപനില വർധനവ് കൊതുകുകളുടെ എണ്ണത്തിലുണ്ടാക്കിയ ഗണ്യമായ വർധനാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. അഞ്ച് ദശലക്ഷം ഡെങ്കിപ്പനി കേസുകളാണ് ലോകത്താകമാനം കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തത്, ഇതിൽ വലിയൊരു ശതമാനവും ഇന്ത്യയിൽ നിന്നാണെന്നത് ആശങ്ക ജനിപ്പിക്കുന്നു.

മഴ കാരണം ഒരുവശത്ത് പ്രശ്‌നങ്ങളുണ്ടായപ്പോൾ അതിരൂക്ഷമായ വരൾച്ചയും രാജ്യത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. രാജ്യത്തെ വലിയൊരു ശതമാനം പ്രദേശങ്ങളും അതിരൂക്ഷ വരൾച്ചയോ ജലദൗർലഭ്യമോ നേരിട്ടിട്ടുണ്ട്. ബെംഗളൂരു നഗരം കഴിഞ്ഞവർഷം നേരിട്ട ജലക്ഷാമം ഇതിനുദാഹരണമാണ്.

ജലദൗർലഭ്യം കൃഷി, ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന, ഭക്ഷ്യക്ഷാമം എന്നിവയ്ക്ക് കാരണമായിട്ടുണ്ട്.

കർശനമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യവും ലോകവും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം.

കാലവസ്ഥാ വ്യതിയാനത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുമ്പോഴും ഈ മേഖലകളില്‍ ലോകത്തുണ്ടായ നല്ല കാര്യങ്ങളെക്കുറിച്ചും ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്.

കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നതിലുണ്ടായ കുറവ് അന്തരീക്ഷത്തിലെ വായുമലിനീകരണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ സുസ്ഥിര വികസനത്തിന് അനുയോജ്യമായ തൊഴില്‍ രീതികള്‍ വര്‍ധിച്ചതായും പഠനം സൂചിപ്പിക്കുന്നു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.