കുറുവ സംഘം സംസ്ഥാനത്ത് ; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

കുറുവ മോഷണസംഘം കേരളത്തിൽ എത്തിയെന്ന് സൂചന. ആയതിനാൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മുഖം മറച്ച്‌ അര്‍ധ നഗ്നരായാണ് കുറുവ സംഘം എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍ നിന്നുമാണ് ഇത് കുറുവ സംഘമാണെന്ന് പോലീസ് ഉറപ്പിക്കുന്നത്. പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങും, രാത്രി മോഷണത്തിനിറങ്ങും. എതിര്‍ത്താല്‍ ആക്രമിക്കുകയും ചെയ്യും. ഇതിനോടകം സംസ്ഥാനത്ത് പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കുറുവ എന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഇവരെ തമിഴ്‌നാട്ടില്‍ നരിക്കുറുവ എന്നാണ് വിളിക്കുന്നത്. മോഷണമെന്ന കുലത്തൊഴിലില്‍ നിന്ന് ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ നല്‍കിയെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറുന്നതാണ് ഇവരുടെ രീതി. പലപ്പോഴും മൂന്ന് പേര്‍ ഒന്നിച്ചാണ് മോഷണത്തിന് എത്തുന്നത്. കണ്ണുകള്‍ മാത്രം പുറത്തു കാണാവുന്ന വിധത്തില്‍ തോര്‍ത്ത് തലയില്‍ കെട്ടും. ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച്‌ അതിനു മീതേ നിക്കര്‍ ധരിക്കും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാൻ ഇവർ ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും. വീടിന് പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് ഇരച്ചുകയറും. വീട്ടില്‍ കയറുന്ന സംഘത്തിലെ ഒരാള്‍ക്ക് മാത്രമാകും സ്ഥലത്തെക്കുറിച്ച് പരിചയമുണ്ടാകുക. ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്ന രീതിയുമുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയാണ് ഇവർ ഉപയോഗിക്കുന്നത്. ഇവര്‍ നന്നായി മലയാളം സംസാരിക്കും. മോഷണം നടത്തുന്ന സ്ഥലങ്ങളില്‍ മലയാളം മാത്രമേ സംസാരിക്കൂ. ആറ് മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും പറയപ്പെടുന്നു. മോഷണം ആസൂത്രണം ചെയ്താലുടന്‍ താമസസ്ഥലം മാറും. മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ആ സമയത്ത് ഇവർ താമസിക്കുക.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.