കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പിണങ്ങോട് ജിയുപിഎസി ലെ കുട്ടികളും അധ്യാപകരും ചേർന്ന് 150 ഓളം മൺചിരാതുകൾ കൊണ്ട് കേരളത്തിന്റെ മാതൃക നിർമ്മിച്ചു ശ്രദ്ധേയരായി. അധ്യാപകരായ അഞ്ജലിജോസ്, ഷിനി യു. എസ്, ഉമേഷ്. പി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കലാപരിപാടികളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജാസർ പാലയ്ക്കൽ, പ്രധാന അധ്യാപിക ഷീജ എം. ജെ അദ്യാപകരായ സുഹറ, മീരാമ്മ, അഷ്‌റഫ് എന്നിവർ സംസാരിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം