കാക്കവയൽ: ഇരുപതാമത് വയനാട് ജില്ല എക്സൈസ് കായിക മേളക്ക് കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. സ്കൂൾ പ്രിൻസിപ്പൽ ബിജു ടി.എം ഉദ്ഘാടനം നിർവഹിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പൂർണ്ണ അധിക ചുമതലയുള്ള എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ജിമ്മി ജോസഫ് അധ്യക്ഷത വഹിച്ചു. സ്പോർട്cസ് ഓഫീസർ മണികണ്ഠൻ വി.കെ സ്വാഗതം ആശംസിച്ചു. ഏഷ്യൻ ഗെയിംസ് അത്ത്ലറ്റസ് സുബേദാർ അബൂബക്കർ. ടി പതാക ഉയർത്തി. എക്സൈസ് ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. എക്സൈസ് കലാമേള ഞായറാഴ്ച മീനങ്ങാടി മാർ ഗ്രിഗോറിയസ് ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം