70 കഴിഞ്ഞവരുടെ ആരോഗ്യ ഇൻഷുറൻസ് ; രജിസ്‌ട്രേഷന് നെട്ടോട്ടം

എഴുപത് വയസ്സ് കഴിഞ്ഞവർക്ക് വരുമാന പരിധിയില്ലാതെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയില്‍ രജിസ്റ്റർ ചെയ്യുന്നതിന് ജനം പരക്കംപായുന്നു. ആശുപത്രിയിൽ കഴിയുന്നവർ ഉള്‍പ്പെടെ ആയുഷ്മമാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ പറയുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍നിന്ന് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ രജിസ്റ്റർ ചെയ്യാവൂയെന്ന നിർദേശമാണ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയത്. കേന്ദ്രത്തില്‍നിന്ന് വ്യക്തമായ മാർഗ്ഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എന്നാല്‍ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ചില കോമണ്‍ സർവീസ് സെന്റർ (CSC) കേന്ദ്രങ്ങളില്‍ സംസ്ഥാനത്തും രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സി.എസ്.സി ലോഗിൻ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യുന്നതെന്ന് സി.എസ്.സി. സംരംഭകർ പറയുന്നു. കുടുംബാംഗത്തിന്റെ ആധാർ കാർഡും അതുമായി ബന്ധിപ്പിച്ച മൊബൈലും വേണം. ഫോട്ടോ എടുക്കുന്നതിനായി നേരിട്ടെത്തണം. സർക്കാർ പെൻഷൻ കൈപ്പറ്റുന്നവർ മെഡിസെപ് തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈ പദ്ധതിയില്‍ അംഗമാകാൻ സാധിക്കില്ല. രജിസ്ട്രേഷന് ശേഷം കാർഡും ലഭിക്കും.

beneficiary.nha.gov.in എന്ന പോർട്ടലിലൂടെ സിറ്റിസണ്‍ ലോഗിൻ ചെയ്ത് പൊതുജനങ്ങള്‍ക്കും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത്തരത്തില്‍ അംഗങ്ങളാകുന്നവരുടെ രജിസ്ട്രേഷൻ സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി അംഗീകരിക്കണം. കേന്ദ്രവും സംസ്ഥാനവും പദ്ധതി സംബന്ധിച്ച്‌ ധാരണയിലെത്തിയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. പദ്ധതിയില്‍ 60 ശതമാനം കേന്ദ്രഫണ്ടും ബാക്കി സംസ്ഥാനവുമാണ് വഹിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിക്കിടെ പദ്ധതിക്കുള്ള തുക കണ്ടെത്തുക എന്നത് വെല്ലുവിളിയാകുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. സെപ്റ്റംബർ 11-നാണ് കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചത്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.