സിവിൽ സർവീസ് മേഖല അനിശ്ചിതകാല പണിമുടക്കിലേക്ക് : ചവറ ജയകുമാർ

കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും അനിശ്ചിത കാല പണിമുടക്കിന് തയാറാവുകയാണെന്നും തുടർച്ചയായ അവകാശ നിഷേധങ്ങൾ സിവിൽ സർവീസിൻ്റെ ആകർഷണീയത തന്നെ തകർത്തിരിക്കുകയാണെന്നും യു.ടി.ഇ.എഫ് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. മുൻകാല പ്രാബല്യം പ്രഖ്യാപിക്കാതെയും കുടിശ്ശിക അനുവദിക്കാതെയും ക്ഷാമബത്ത ഉത്തരവ് ഇറക്കിയത് കടുത്ത വഞ്ചനയാണ്, നിലവിലെ നിയമങ്ങൾ അനുസരിച്ച് കൃത്യമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് പോലും സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കുന്നില്ല, ജീവനക്കാരെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് ടീച്ചേർസ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ സിബി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

സിവിൽ സർവീസിലെ ഭരണകൂട പീഡനം അവസാനിപ്പിക്കുക, ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക, ആനുകൂല്യ നിഷേധങ്ങൾ അവസാനിപ്പിക്കുക, ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തത് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ടി.ഇ.എഫ് നവംബർ 2 ന് നടത്തിയ കരിദിനാചരണത്തിൻ്റെ ഭാഗമായാണ് പ്രതിഷേധർണ്ണയും പ്രകടനവും നടത്തിയത്. ബി. പ്രദീപ്കുമാർ, റമീസ് ബക്കർ, കെ.ടി.ഷാജി, സജി ജോൺ, ടി.അജിത്ത്കുമാർ, പി.കുഞ്ഞമ്മദ്, സി.ജി.ഷിബു, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, ടി.ജി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ബിജു ജോസഫ്, സിനീഷ് ജോസഫ്, ശരത്ത് ശശിധരൻ, പി. ഗ്രഹൻ, ശിവൻ പുതുശ്ശേരി, ജയിംസ് സെബാസ്റ്റ്യൻ, കെ.ഇ. ഷീജമോൾ, പി. ബേബി, നിഷ പ്രസാദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.