ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ടറാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൊതുനിരീക്ഷകന്‍ എം. ഹരിനാരായണന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും പൂര്‍ത്തിയായി. പോളിങ് ഡ്യൂട്ടി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. . പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് നവംബര്‍ നാല്, അഞ്ച്, ഏഴ് തിയതികളില്‍ പരിശീലനം നല്‍കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ്:ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനായുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന സമയം പുതുക്കി നിശ്ചയിച്ചു. നവംബര്‍ 4,6,7 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്കും പോളിങ്ങ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം യഥാക്രമം നവംബര്‍ 4,5,7 തീയ്യതികളില്‍ നടക്കും. രണ്ടാംഘട്ട അഡീഷണല്‍ ട്രെയിനിങ്ങ് നവംബര്‍ 8 നും നടക്കും. നവംബര്‍ 4 ന് രാവിലെ 9.30 മുല്‍ ഉച്ചയ്ക്ക് 12.30 വരെയും , ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഡയറ്റ് മെയിന്‍ ഹാള്‍, ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍, സര്‍വജന ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, സര്‍വജന ജൂബിലി ഓഡിറ്റോറിയം, സെറ്റ്കോസ് ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവടങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 5 ന് മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും നവംബര്‍ 7 ന് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കും ഇതേ സ്ഥലത്ത് ഇതേ സമയങ്ങളില്‍ പരിശീലനം നടക്കും. നവംബര്‍ 8 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സുല്‍ത്താന്‍ബത്തേരി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ക്കായുള്ള അഡീഷണല്‍ ട്രെയിനിങ്ങും നടക്കും.

തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക്
സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണം

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലും മറ്റു തെരഞ്ഞെടുപ്പ് ജോലികളിലും ഏര്‍പ്പെടുന്നവര്‍ക്ക് സമ്മദിധാനം വിനിയോഗിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ലഭിക്കുന്നതിന് ഫോറം 12അ ലാണ് അപേക്ഷിക്കേണ്ടത്. മറ്റു ലോക്‌സഭാ മണ്ഡലത്തിലുള്ളവര്‍ പോസ്റ്റല്‍ ബാലറ്റിനായി (പിബി) ഫോം 12 ലും അപേക്ഷിക്കണം. അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിള്ള ഉത്തരവിന്റെയും വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അതത് പരിശീലന കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ നവംബര്‍ 8 നകം മാനന്തവാടി സബ് കളക്ടറുടെ ഓഫീസ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കണമെന്ന് പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആപ്പ് സ്റ്റോറിന് പിന്നാലെ പ്ലേ സ്റ്റോറിലും ഒന്നാമത്; വന്‍ നേട്ടവുമായി അറട്ടൈ ആപ്പ്

ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ ‘അറട്ടൈ’ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ചാർട്ടുകളിലും അറട്ടൈ ഒന്നാമതെത്തിയിരിക്കുകയാണ്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.