നിങ്ങള്‍ക്കും വരാം ഹൃദയാഘാതം…

അപകടകരമായ ഒരു അവസ്ഥയാണ് കൂടിയ കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്കറിയാം. പലപ്പോഴും നിശബ്ദ കൊലയാളി എന്ന ഗണത്തിലാണ് കൊളസ്‌ട്രോളിനെ കണക്കാക്കുന്നത്. പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ കൊളസ്‌ട്രോള്‍ ഉയര്‍ന്ന അവസ്ഥയിലേക്ക് ആയിട്ടുണ്ടാവും എന്നതാണ് സത്യം. പലപ്പോഴും രോഗാവസ്ഥയെ കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതാണ് ഗുരുതരവാസ്ഥയിലേക്ക് ഒരാളെ എത്തിക്കുന്നത്. അതില്‍ ഹൃദ്രോഗം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലേക്ക് കൊളസ്‌ട്രോള്‍ എത്തുമ്പോള്‍ അത് എത്രത്തോളം ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതില്‍ തന്നെ നെഞ്ച് വേദന വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ സന്ധികളിലും കണ്ണുകള്‍ക്ക് ചുറ്റും എല്ലാം മഞ്ഞ നിറത്തിലുള്ള ചെറിയ മുഴകള്‍ കാണപ്പെടാം. കൂടാതെ പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരേയും വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത് ഹൃദയാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു.

എന്താണ് കൊളസ്‌ട്രോള്‍..?

കൊളസ്‌ട്രോള്‍ എന്നത് എന്താണെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക നല്ല കൊളസ്‌ട്രോള്‍ ആവശ്യമാണ്. എന്നാല്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കുറയുകയും ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോളാണ് അപകടം വര്‍ദ്ധിക്കുന്നത്. ഇതിന്റെ ഫലമായി ധമനികളില്‍ കൊളസ്‌ട്രോള്‍ മൂലമുണ്ടാവുന്ന പ്ലേഖ് നിക്ഷേപം വര്‍ദ്ധിക്കുകയും ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയും ചയ്യുന്നു. കൊളസ്‌ട്രോള്‍ സ്വാഭാവികമായി കരളിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ നാം കഴിക്കുന്ന മാംസം, മുട്ട, ചീസ് എന്നിവയിലും കൊളസ്‌ട്രോള്‍ കാണപ്പെടാം.

ലക്ഷണങ്ങള്‍

നിങ്ങളില്‍ കൊളസ്‌ട്രോള്‍ കൂടുതലാണ് എന്ന് അറിയുന്നതിന് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അതില്‍ ആദ്യത്തെ ലക്ഷണം എന്നത് മഞ്ഞ കലർന്ന ചെറിയ മുഴകളാണ്. ഇത് പലപ്പോഴും കണ്ണുകള്‍ക്കും സന്ധികള്‍ക്കും ചുറ്റും കാണപ്പെടാവുന്നതാണ്. പലപ്പോഴും ഇത് കൂടുതലായി കാണപ്പെടുമ്പോള്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ അളവ് കൂടുതലാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

അമിതമായ ക്ഷീണം

അമിതമായ ക്ഷീണം നിങ്ങളിലുണ്ടെങ്കില്‍ അവരില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ സാധ്യത ഉണ്ടെന്നാണ് പറുന്നത്. എന്നാല്‍ അവ ശരീരത്തില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടാണ് ഇത്തരം ക്ഷീണം ഉണ്ടാവുന്നത്. അല്ലാതെ കൊളസ്‌ട്രോള്‍ കൂടിയത് കൊണ്ട് ക്ഷീണം ഉണ്ടായിരിക്കണം എന്നില്ല. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് എന്നും തിരിച്ചറിയണം.

നെഞ്ചിലെ നേരിയ അസ്വസ്ഥത

നെഞ്ചിലുണ്ടാവുന്ന നേരിയ അസ്വസ്ഥതയെ ആന്‍ജീന എന്ന് വിളിക്കുന്നു. ചിലരില്‍ ഇത് ശ്വാസ തടസ്സത്തിലേക്കും എത്തിക്കാം. അമിതമായ അളവില് ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍. അവഗണിക്കാന്‍ പാടില്ലാത്ത അവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണിത്. ഇത് രക്തചംക്രമണത്തില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

എന്തുകൊണ്ട് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നു..?

എന്തുകൊണ്ടാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതില്‍ ഭക്ഷണക്രമം ഒരു പ്രധാന കാര്യമാണ്. പലപ്പോഴും വാം ഉപയോഗിക്കുന്ന ഭക്ഷണങ്ങളിലെ അമിത കൊഴുപ്പ് ഇതിന് ഒരു കാരണമായേക്കാം. അമിതവണ്ണം ഒരു കാരണമാണ്. ഇവരില്‍ ആക്റ്റീവ് ആയി ഇരിക്കുക എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഈ അവസ്ഥയില്‍ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ അളവ് നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടാക്കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയുണ്ടാവുന്നത് ഈ ഘട്ടത്തിലാണ്.

പ്രതിരോധം എപ്രകാരം

കൂടിയ കൊളസ്‌ട്രോളിനെ പ്രതിരോധിക്കുന്നതിനായി എപ്രകാരം പ്രതിരോധം തീര്‍ക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നതാണ് ആദ്യത്തെ കാര്യം. കൂടാതെ എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുക, അല്ലെങ്കില്‍യോഗ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുക എന്നിവയെല്ലാം തന്നെ ചെയ്യുന്നവരില്‍ കൊളസ്‌ട്രോള്‍ അളവ് കുറക്കാന്‍ സാധിക്കുന്നു. കൂടാതെ ബോഡി മാസ് ഇന്‍ഡക്‌സ് കൃത്യമായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം പുകവലി, മദ്യപാനം എന്നിവ കുറക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഹൃദയാരോഗ്യത്തെ ഇല്ലാതാക്കുന്നു.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍..?

ഇത്തരം അവസ്ഥകള്‍ കണ്ടാല്‍ എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്നത് ഒരു ചോദ്യമാണ്. അമിതമായ ക്ഷീണം, നെഞ്ചില്‍ അസ്വസ്ഥത, ചര്‍മ്മത്തില്‍ കാണുന്ന കൊഴുപ്പ് എന്നിവയെല്ലാം കണ്ടാല്‍ മടിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പാരമ്പര്യമായി ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം പ്രതിരോധം എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനായി വ്യായാമം ശീലമാക്കുകയും ചെയ്യുക. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതോടൊപ്പം തന്നെ ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.