വാടകയ്ക്ക് നൽകാൻ കെട്ടിടം ഉണ്ടോ? നല്ല വാടക നൽകാൻ തയ്യാറായി ബിവറേജസ് കോർപ്പറേഷൻ; കെട്ടിട ഉടമസ്ഥർക്ക് ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതിയതായി ആരംഭിക്കുന്ന 227 ഔട്ട്‌ലെറ്റുകള്‍ക്കായി വാടകകെട്ടിടം തേടുകയാണ് ബെവ്‌കോ. ഇതിനായ് ബവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ആരംഭിച്ച്‌ കഴിഞ്ഞു. കെട്ടിടത്തിന്റെ മാനദണ്ഡങ്ങള്‍ അടക്കം വിശദവിവരങ്ങള്‍ https://bevco.in/ എന്ന വെബ്‌സൈറ്റില്‍ പരിശോധിച്ച്‌ https://bevco.in/bevspace/ എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം.

പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കാവുന്നതാണ്. തുടര്‍ന്ന് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം നിങ്ങളെ ബന്ധപ്പെടും. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക്, സര്‍ക്കാര്‍ കെട്ടിടം എന്നിവയ്ക്ക് നല്‍കുന്ന വാടകയുടെ അടിസ്ഥാനത്തിലാകും വാടകയ്ക്ക് നല്‍കുന്ന കെട്ടിടത്തിന്റെ മാസവാടക നിശ്ചയിക്കുക. കൂടുതല്‍ സൗകര്യമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയാല്‍ സിഎംഡിക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ അധികാരമുണ്ടാകും.

കടമുറികള്‍ വാടകയ്ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണിതെന്ന് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നു. കൃത്യമായ വാടകയും ദീര്‍ഘകാലത്തേക്കുള്ള കരാര്‍ ലഭിക്കുമെന്നതും കെട്ടിട ഉടമകളെ ഇതിലേക്ക് ആകര്‍ഷിക്കും. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാറില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബെവ്കോ എം.ഡി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് വെബ് പോര്‍ട്ടല്‍ നടപ്പിലാക്കിയത്.

പ്രീമിയം കൗണ്ടര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാകും പുതിയ ഔട്ട്‌ലെറ്റുകള്‍ വരിക. അപേക്ഷിക്കാനുള്ള സാങ്കേതിക സഹായത്തിനായി itd@ksbc.co.in എന്ന ഇമെയിലിലോ 62389 04125 എന്ന നമ്ബറിലോ ബന്ധപ്പെടാം.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.