മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു സംസ്കരിച്ചെടുക്കുന്ന കാപ്പിപ്പൊടി; ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാപ്പി ഉണ്ടാക്കുന്ന രീതി ഇങ്ങനെ…

കാപ്പി പ്രേമികളാണ് നമ്മളില്‍ പലരും. ചൂടോടെ ഒരുകപ്പ് കാപ്പി കുടിച്ച്‌ ദിവസം ആരംഭിക്കുന്നത് പലർക്കും വലിയ ഊർജം നല്‍കുന്നു. അമേരിക്കാനോ, കാപ്പിച്ചീനോ, ലാറ്റെ തുടങ്ങി പല വിധത്തിലെ കോഫികള്‍ കേട്ടിട്ടും രുചിച്ചിട്ടും ഉള്ളവരായിരിക്കും കൂടുതല്‍ പേരും. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി ഏതാണെന്ന് അറിയാമോ? ഒരു ജീവിയുടെ കാഷ്ഠത്തില്‍ നിന്നാണ് അത് ഉണ്ടാക്കുന്നതെന്ന് എത്രപേർക്കറിയാം?

കോപ്പി ലുവാക് എന്നാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയുടെ പേര്. ഒരു കപ്പ് കാപ്പിക്ക് 35 ഡോളർ (ഏകദേശം 3000 രൂപ) മുതല്‍ 80 ഡോളർ (ഏകദേശം 7000 രൂപ) വരെയാണ് വില. കാപ്പിക്കുരു വാങ്ങണമെങ്കില്‍ കിലോയ്ക്ക് 100 മുതല്‍ 1300 ഡോളർ വരെ നല്‍കേണ്ടി വരും. കാപ്പിക്കുരുവിന്റെ ഉത്പാദന രീതിയും ഡിമാൻഡുമാണ് കോപ്പി ലുവാക്കിനെ ഇത്രയേറിയ വിലയേറിയതാക്കുന്നത്.

ഇന്തോനേഷ്യയിലാണ് കോപ്പി ലുവാക് ആദ്യമായി ഉത്‌പാദിപ്പിച്ചത്. സിവെറ്റ് കോഫി എന്നും ഇത് അറിയപ്പെടുന്നു. സിവെറ്റ് കാറ്റ് (ഏഷ്യൻ പാം സിവെറ്റ്) എന്ന ഒരിനം മരപ്പട്ടിയുടെ കാഷ്ഠത്തില്‍ നിന്നാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത് എന്നതിനാലാണ് ഈ പേര് ലഭിച്ചത്.

സിവെറ്റ് കാറ്റുകളുടെ പ്രധാന ഭക്ഷണം കാപ്പിക്കുരു ആണ്. ലുവാക് കോപ്പി തയ്യാറാക്കാനായി നല്ല പഴുത്ത കാപ്പിക്കുരുക്കളാണ് മരപ്പട്ടികള്‍ക്ക് ഭക്ഷണമായി നല്‍കുന്നത്. ശേഷം ഇവയുടെ കാഷ്ഠത്തില്‍ നിന്ന് പകുതി ദഹിച്ച കാപ്പിക്കുരു കൈകൊണ്ടുതന്നെ വേർതിരിച്ചെടുക്കുകയും കഴുകി വൃത്തിയാക്കി ഉണക്കി റോസ്റ്റ് ചെയ്തെടുക്കുകയും ചെയ്യുന്നു.

ഇന്തോനേഷ്യയിലെ സുമാത്ര, ബാലി തുടങ്ങിയ സ്ഥലങ്ങളില്‍ കോപ്പി ലുവാക് ഉത്‌പാദനം വലിയ വ്യവസായമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ കൊച്ചി നഗരത്തിലും കോപ്പി ലുവാക് ഷോപ്പുകളുണ്ട്. രുചിയിലും കടുപ്പത്തിലുമുള്ള പ്രത്യേകതകള്‍ കോപ്പി ലുവാക്കിനെ മറ്റ് കാപ്പികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.