മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ…

ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ നെടുംതൂണ്‍ തന്നെയാണ് ഭാര്യ നിത അംബാനിയും. കമ്ബനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍, വിദ്യഭ്യാസപരമായ സംരംഭങ്ങള്‍, മുംബൈ ഐപിഎല്‍ ടീമിനെ പോലെ റിലയൻസ് ഗ്രൂപ്പിന്റെ കായിക സാംസ്‌കാരിക സംരംഭങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിത അംബാനിയാണ്.

മുകേഷിനേയും നിതയെയും പോലെ തന്നെ അവരുടെ മൂന്ന് മക്കളും റിലയൻസ് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നതില്‍ നിർണായക പങ്കു വഹിക്കുന്നുണ്ട്. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ട സഹോദരങ്ങളാണ്. ഇളയ മകനാണ് അനന്ദ് അംബാനി. മൂന്ന് പേരും അമേരിക്കയില്‍ നിന്നും പഠനം പൂർത്തിയക്കിയ ശേഷം അംബാനി കുടംബത്തിന്റെ ബിസിനസിന്റെ അവിഭാജ്യ ഘടകമായി മുന്നോട്ട് പോവുകയാണ്.

ഇപ്പോഴിതാ, ബ്ലുംബെർഗ് ബില്യണയർ സൂചിക പ്രകാരം, ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മക്കളില്‍ ഏറ്റവും സമ്ബന്നൻ ആരാണെന്ന ചോദ്യമാണ് ചർച്ചയാകുന്നത്. അംബാനി കുടംബത്തിലെ ഇളയ വാരിസ് ആയ, അനന്ദ് അംബാനി റിലയൻസ് ഗ്രൂപ്പിന്റെ ഊർജ, ഹരിത സംരഭംങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിലയൻസിന്റെ എനർജി ഡിവിഷൻ ഡയറക്ടർ എന്ന നിലയില്‍, 2035ഓടെ, കാർബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള കമ്ബനിയുടെ ലക്ഷ്യത്തില്‍ അനന്ദിന് വലിയ പങ്കുണ്ട്.

റിപ്പോർട്ടുകള്‍ പ്രകാരം, മുകേഷിന്റെയും നിതയുടെയും മക്കളില്‍ ഏറ്റവും സമ്ബന്നൻ ഇളയവനായ അനന്ദ് അംബാനിയാണ്. അനന്ദ് അംബാനി ഡയറക്ടറായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ നിലവിലെ മൂല്യം 107 ബില്യണ്‍ ഡോളർ ആണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബെ ഇന്ത്യൻസിലും അനന്ദിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്. അനന്ദിന്റെ ഭാര്യയായ രാധിക മെർച്ചന്റിന്റെ കുടുംബത്തിന് 90 മില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.

റിലയൻസ് ഗ്രൂപ്പിന്റെ ടെലികോം ബിസിനസ് കൈകാര്യം ചെയ്യുന്നത് ആകാശ് അംബാനിയാണ്. റീടെയില്‍ ഡിവിഷൻ കൈകാര്യം ചെയ്യുന്നത് മുകേഷ് നിത ദമ്ബതികളുടെ ഏക മകളായ ഇഷ അംബാനിയാണ്.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.