മലയാളികളുടെ പ്രിയതാരം അസിൻ വിവാഹമോചനത്തിന് ഒരുങ്ങുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ

അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല.

എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ അസിന്റെ വിശേഷങ്ങള്‍ അറിയുന്നത്. ഡിവോഴ്സ് വാർത്ത പ്രചരിച്ചതോടെ അസിൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു.

പന്ത്രണ്ട് വർഷങ്ങള്‍ക്ക് മുൻപ് ഞങ്ങള്‍ ആദ്യമായി ഹോളിഡേ ആഘോഷിച്ച സ്ഥലത്ത് മകളുടെ കൈയ്യും പിടിച്ച്‌ നടക്കുന്ന സന്തോഷമാണ് അസിൻ പങ്കുവയ്ക്കുന്നത്. രാഹുലിന്റെയും മകളുടെയും ഫോട്ടോകളും വീഡിയോകളും പങ്കുവച്ചിട്ടുണ്ടെങ്കിലും ഒരു ചിത്രത്തിലും അസിനില്ല. ഗ്രീസിലെ സാൻഡോരിനി എന്ന ദ്വീപിലെ മനോഹരമായ കാഴ്ചകള്‍ അസിൻ പങ്കുവച്ച പോസ്റ്റില്‍ കാണാം. രാഹുലിനൊപ്പമുള്ള മനോഹരമായ പ്രണയ നിമിഷങ്ങളും അസിൻ പങ്കുവച്ചിട്ടുണ്ട്. തെരുവീഥിയില്‍ ഒരു ഷോപ്പിലെ ലേഡിയെ അരിൻ ഗിറ്റാർ വായിച്ച്‌ അത്ഭുതപ്പെടുത്തിയതും അഭിമാനമുള്ള അമ്മ എന്ന നിലയില്‍ അസിൻ പങ്കുവയ്ക്കുന്നു.

എന്നാലും എന്തുകൊണ്ടാണ് അസിൻ എല്ലാ ക്യാമറ കണ്ണുകളില്‍ നിന്നും അകന്ന് നില്‍ക്കുന്നത് എന്നത് ആരാധകർക്ക് ഇപ്പോഴും കൗതുകമുള്ള കാര്യമാണ്. ഇന്ത്യയിലെ സകല സമ്ബന്നരും പങ്കെടുത്ത ആനന്ദ് അമ്ബാനിയുടെ കല്യാണത്തിന് അസിനെ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ സെലിബ്രിറ്റികളുടെ ഫോട്ടോകളും വൈറലായപ്പോഴും അസിന്റെ ഒരു ഫോട്ടോ പോലും പുറത്ത് വന്നില്ല.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.