ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ളതും പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കുമായി വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററായ സുല്‍ത്താന്‍ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവംബര്‍ 4, 5, 7 തീയ്യതികളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







