പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മാനന്തവാടി താലൂക്കിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്ക് മാനേജ്‌മെന്റ് ട്രെയിനി അപേക്ഷകര്‍ക്കായി നവംബര്‍ 9 ന് നടത്താനിരുന്ന എഴുത്തു പരീക്ഷ നവംബര്‍ 10 ന് രാവിലെ 11 മുതല്‍ 12.15 വരെ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 8 നകം മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടണം.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു
കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്