തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ശനിയാഴ്ച പുത്തരിയുത്സവം ആഘോഷിക്കും. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് വെള്ളിയാഴ്ച അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താർ മണ്ഡപത്തിലെത്തിക്കും. ദൈവത്താർ മണ്ഡപത്തിലെത്തിക്കുന്ന നെൽക്കറ്റകൾ ജീവനക്കാർ സ്വീകരിക്കും. ശനിയാഴ്ച രാവിലെ ദൈവത്താൻ മണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് കതിർ എഴുന്നള്ളിക്കും. ശേഷം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി ഇവ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. അന്നേദിവസം പുത്തരിസദ്യയുമുണ്ടാകും.

ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും