ബാവലി: ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധന യിൽ 400 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്ന കോഴിക്കോട് വടകര സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടി. കോഴിക്കോട് വടകര വാണിമ്മേൽ വാഴവളപ്പിൽ വീട്ടിൽ ജുനൈദ്.വി.വി (24) നെയാണ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എം.കെ സുനിലും സംഘവും പിടികൂടിയത്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ.സി, സിവിൽ എക്സൈസ് ഓഫീസർ മിഥുൻ കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്