സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും.

അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു സ്വർണ വില കുതിച്ചുയർത്തുന്നത്. ഇസ്രായേല്‍- ഹമാസ്, റഷ്യ- യുക്രെയ്ൻ സംഘർഷം ഉള്‍പ്പെടെയുള്ള ആഗോളപ്രശ്‌നങ്ങള്‍ ഇതിന് കാരണം ആയി.

സ്വർണത്തിന്റെ വില കൂടിയതോട് കൂടി മോഷണങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അഡ്രസ് ചോദിക്കാനെനന്ന വ്യാജേന ബൈക്കില്‍ എത്തി മാല പൊട്ടിയ്ക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വീടുകളില്‍ എത്തി സ്വർണം മോഷ്ടിക്കുന്ന സംഭവങ്ങളും ധാരാളമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി കള്ളന്മാരില്‍ നിന്നും നമ്മുടെ മുതല്‍ സംരക്ഷിക്കാൻ എന്ത് ചെയ്യണം?.

കഷ്ടപ്പെട്ടുണ്ടാക്കിയ സ്വർണം കള്ളന് കൊടുക്കാൻ താത്പര്യമില്ല എങ്കില്‍ ഇൻഷൂർ ചെയ്യുന്നത് നന്നായിരിക്കും. ലക്ഷങ്ങള്‍ വിലകൊടുത്ത് സ്വർണം വാങ്ങുമെങ്കിലും നാം നിസാര തുക നല്‍കി സ്വർണം ഇൻഷൂർ ചെയ്യാറില്ല. എന്നാല്‍ ഇത് വലിയ അബദ്ധമാണ്. നമ്മുടെ ആഭരണങ്ങള്‍ നിർബന്ധമായും ഇൻഷൂർ ചെയ്തിരിക്കണം. അണിയുന്ന ആഭരണങ്ങള്‍ക്കും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. ഇതിന് പുറമേ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വർണവും നമുക്ക് ഇൻഷൂർ ചെയ്യാം.

ജനറല്‍ ഇൻഷൂറൻസ് കമ്ബനികള്‍ വഴിയാണ് സ്വർണം ഇൻഷൂർ ചെയ്യേണ്ടത്. കളഞ്ഞുപോയാലും കള്ളൻ കൊണ്ടുപോയാലുമെല്ലാം നഷ്ടപരിഹാരം ലഭിക്കുന്ന ഓള്‍ റിസ്‌ക് കവറേജ് എടുക്കുകയായിരിക്കും ഏറ്റവും ഉത്തമം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കമ്ബനി ഏജന്റ് പറഞ്ഞുതരും.

ഇനി ഇൻഷൂർ ചെയ്‌തെന്ന് കരുതി സ്വർണം മോഷണം നഷ്ടമായാല്‍ പോലീസില്‍ പരാതി നല്‍കാതെ ഇരിക്കരുത്. നിർബന്ധമായും പോലീസില്‍ പരാതി നല്‍കണം. ശേഷം എഫ്‌ഐആർ, അന്വേഷണ റിപ്പോർട്ട് എന്നിവ കമ്ബനിയ്ക്ക് നല്‍കാം. ഇതിന് പുറമേ വാങ്ങിയ സ്വർണത്തിന്റെ ബില്ലും കയ്യില്‍ കരുതണം. അതേസമയം സ്വർണം കളഞ്ഞുപോയാല്‍ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.