യാത്രചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാറുണ്ടോ..?

നമ്മളില്‍ പലര്‍ക്കും അല്ലെങ്കില്‍ നമ്മള്‍ക്ക് പരിചയമുള്ള പലര്‍ക്കും ഉള്ള ഒരു പ്രശ്‌നമാണ് യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുക എന്നത്. ഈയൊരു പ്രശ്‌നം കാരണം പലരും ഇഷ്ടപ്പെട്ട യാത്രകള്‍ ഒഴിവാക്കുകയാണ് ചെയ്യാറ്. ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോകാനോ, അഥവാ പോയാല്‍ അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാനോ ഈ ഛര്‍ദ്ദി കാരണം സാധിക്കാറില്ല. ചിലരില്‍ ചർദ്ദി യാത്ര ചെയ്യുമ്പോള്‍ മാത്രമാണെങ്കില്‍ ചിലര്‍ക്ക് ഓടുന്ന വണ്ടിയിലിരുന്ന് മൊബൈലിൽ നോക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യുമ്പോള്‍ ഈ അവസ്ഥയുണ്ടാകും. ഈ അവസ്ഥയെ മോഷന്‍ സിക്‌നസ് എന്നാണ് പറയുന്നത്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. ഇത്തരക്കാര്‍ യാത്ര വേളകളില്‍ കാഴ്ചകള്‍ കടന്നുപോകുന്നത് നോക്കുകയോ, വായിക്കുകയോ, ഏതെങ്കിലും ഒരു ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യാന്‍ പാടില്ല. യാത്രാവേളകളില്‍ ഉറങ്ങുക എന്നതാണ് ഏക പ്രതിവിധി. ആഹാര കാര്യങ്ങളിലും ശ്രദ്ധ വേണം. അധികം കൊഴുപ്പുള്ളതോ കട്ടികൂടിയതോ ആയ ആഹാരങ്ങള്‍ക്ക് പകരം കട്ടികുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ വേഗം ദഹിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. സീറ്റിൽ ന്യൂസ്‌ പേപ്പർ വിരിച്ച് ഇരിക്കുന്നത് ഒരു പരിധിവരെ ഛർദ്ദി വരാതിരിക്കാൻ സഹായിക്കും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.