ചെറുപ്പക്കാര്‍ക്കിടയിൽ സ്ട്രോക്ക് കൂടുന്നു

ലോകമെങ്ങും ഓരോ വർഷവും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് കൊണ്ട് മരണപ്പെടുന്നത് 55 ലക്ഷം പേരാണ്. ഓരോ വർഷവും വരുന്ന പുതിയ രോഗികളുടെ എണ്ണം 130 ലക്ഷമാണെന്ന് കണക്കുകള്‍ പറയുന്നു. സ്ട്രോക്കിനെ അതിജീവിക്കുന്നവരില്‍ അധികം പേരും ആജീവനാന്ത വൈകല്യങ്ങള്‍ നേരിടേണ്ടി വരുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ചികിത്സ തേടുന്നതുവരെയുള്ള ഓരോ നിമിഷവും അതിനിർണായകമായി കടന്നുപോകുന്ന രോഗം എന്ന നിലയില്‍ അവബോധത്തിന്റെയും വളരെ നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം വളരെ വലുതാണ്.

ലക്ഷണങ്ങളും ഫാസ്റ്റ് രീതിയും

സ്ട്രോക്ക് ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍ ജീവൻ രക്ഷിക്കാനാകും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്ട്രോക്കുമായി ബന്ധപ്പെട്ടവയാണ്. മുഖത്തിന്റെ ഒരു വശം അഥവാ ചുണ്ട് കോടുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. രണ്ട് കൈകളും ഉയർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒരു കൈയ്ക്ക് ദൗർബല്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്ട്രോക്കിന്റെ ലക്ഷണമാണ്. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, സംസാരം കുഴഞ്ഞ രൂപത്തിലാവുകയോ, സംസാരം മനസ്സിലാക്കാൻ പ്രയാസമാവുകയും ചെയ്യുന്നുവെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. അടിയന്തര സേവനം തേടാനുള്ള സമയം – ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ സമയോചിതമായി പ്രവർത്തിക്കുക. പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടല്‍, നടക്കാൻ ബുദ്ധിമുട്ട്, കഠിനമായ തലവേദന എന്നിവയാണ് മറ്റ് സ്ട്രോക്കിന്റെ മറ്റുലക്ഷണങ്ങള്‍.

സ്ട്രോക്ക് മുൻകരുതലുകള്‍

ചിട്ടയായ ജീവിതശൈലി നിലനിർത്തിയാല്‍ത്തന്നെ സ്ട്രോക്കിനെ ഒരു പരിധിവരെ മാറ്റിനിർത്താം. അമിത രക്തസമ്മർദ്ദമാണ് സ്ട്രോക്കിനുള്ള ഏറ്റവും സാധാരണമായ കാരണം. ബി.പി സാധാരണലെവലില്‍ നിന്നും ഉയരാതിരിക്കാൻ ചിട്ടയായ ജീവിതശൈലി തന്നെയാണ് മികച്ച മാർഗം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക വഴി സ്ട്രോക്കിന്റെ സാധ്യത അകറ്റാൻ കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തുക. പതിവായി വ്യായാമം ചെയ്യുന്നതുമൂലം സ്ടോക്കിനുള്ള സാധ്യത 25 മുതൽ 30% വരെ കുറയ്ക്കാൻ കഴിയും. പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച്‌ ഇരട്ടിയാണ്. പുകവലി പൂർണമായും ഉപേക്ഷിക്കുകയേ തരമുള്ളൂ. ജീവിത ശൈലിയുടെയും ഭക്ഷണക്രമത്തിന്റെയും ഭാഗമായി ഒട്ടുമിക്കവരും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ. ഇവയുടെ അളവ് നിയന്ത്രിക്കുക വഴി സ്ട്രോക്ക് തടയാൻ കഴിയും.

ചികിത്സകള്‍

സ്ട്രോക്ക് വന്നയാള്‍ക്ക് അടിയന്തിര വൈദ്യചികിത്സയാണ് വളരെ പ്രധാനം. രോഗലക്ഷണം കണ്ടുപിടിച്ച്‌ ആദ്യത്തെ നാലര മണിക്കൂറിനുള്ളില്‍ കട്ടപിടിച്ച രക്തം മരുന്നുകള്‍ ഉപയോഗിച്ചുള്ള ത്രോംബോലൈസിസ് ചെയ്യാൻ സാധിച്ചാല്‍ ദീർഘകാല വൈകല്യങ്ങള്‍ ഗണ്യമായി കുറയ്ക്കാം. ഇതില്‍ തന്നെ ആദ്യത്തെ ഒരു മണിക്കൂർ ആണ് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുക. ഒരു വലിയ ധമനിയില്‍ നിന്ന് രക്തം കട്ട പിടിച്ചുണ്ടാവുന്ന ഒരു ബ്ലോക്ക് നീക്കം ചെയ്യുന്നതിനുള്ള വിപുലമായ നടപടിക്രമമാണ് മെക്കാനിക്കല്‍ ത്രോംബെക്ടമി. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ നടത്തിയാല്‍ അത് വളരെ ഫലപ്രദമാണ്. ഹെമറാജിക് സ്ട്രോക്കുകള്‍ക്ക്, രക്തക്കുഴലുകളിലെ തടസ്സം നീക്കാനുള്ള മിനിമലി ഇൻവേസീവ് ആയ ശസ്ത്രക്രിയകള്‍ ഫലം ചെയ്യാറുണ്ട്. ചെറുപ്പക്കാർക്കിടയില്‍, പ്രത്യേകിച്ച്‌ 40-നും 50-നും ഇടയില്‍ പ്രായമുള്ളവർക്കിടയില്‍ സ്ട്രോക്ക് വ്യാപകമായി കണ്ടുവരുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ അവബോധം സൃഷ്ടിക്കുകയും ഗോള്‍ഡൻ അവേഴ്സ് അഥവാ സുവർണ മണിക്കൂറുകള്‍ എന്നത് കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കുകയും ചെയ്താല്‍ മസ്തിഷ്കാഘാതത്തിന്റെ പരിണിത ഫലങ്ങള്‍ ലഘൂകരിക്കാൻ സാധിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.