ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം

എഴുപത് വയസ് പൂര്‍ത്തിയായവര്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ‘ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’യില്‍ അംഗമാകാം. എഴുപത് വയസ് പൂര്‍ത്തിയായവര്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ‘ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’യില്‍ അംഗമാകാം ‘ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ്’ എടുത്ത് അംഗമാകാവുന്നതാണ്. അപേക്ഷകന് പ്രായം 70 കഴിഞ്ഞെന്ന് തെളിയിക്കാനായി ആധാര്‍ കാര്‍ഡ് വിവരങ്ങളാണ് അടിസ്ഥാനം. ഇതാണ് കാര്‍ഡ് സ്വന്തമാക്കുന്നതിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡമായിട്ടുള്ളത്. പദ്ധതിയില്‍ അംഗമാവാന്‍ വരുമാനപരിധി പ്രശ്‌നമല്ല. അംഗമായാല്‍ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നേടാവുന്നതാണ്. വര്‍ഷം അഞ്ച് ലക്ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

എളുപ്പത്തില്‍ കാര്‍ഡ് ലഭ്യമാകുകയും ചെയ്യും, അപ്പോള്‍ മുതല്‍ പരിരക്ഷയും ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുന്നതുവരെ പൂര്‍ണമായ പരിരക്ഷ നല്‍കും. ദേശീയ ആരോഗ്യ മന്ത്രാലയം പങ്കുവെച്ച നിര്‍ദേശങ്ങള്‍ പ്രകാരം സ്മാര്‍ട്ട്ഫോണിലൂടെ എങ്ങനെ ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് സ്വന്തമാക്കാം എന്ന് പരിശോധിക്കാവുന്നതാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആയുഷ്മാന്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
മൊബൈല്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലോഗിന്‍ ക്ലിക്ക് ചെയ്യുക. അപേക്ഷകന്റെ വിവരങ്ങളും ആധാര്‍ വിശദാംശങ്ങളും നല്‍കുക. ഫോട്ടോ എടുക്കാനുള്ള അനുമതി നല്‍കുക, തുടര്‍ന്ന് അപേക്ഷാ ഫോറത്തിലെ ഭാഗങ്ങള്‍ പൂരിപ്പിക്കുക. അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍ ഒടിപി നല്‍കുക. അപേക്ഷകന്റെ വിഭാഗം, പിന്‍ കോഡ് എന്നിവ പൂരിപ്പിക്കുക. കുടുംബാംഗങ്ങളുടെ വിവരങ്ങളും നല്‍കണം. തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കുക. ഇതോടെ ഇ-കെവൈസി പൂര്‍ത്തിയാവും. തുടര്‍ന്ന് ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.