പെർള (കാസർകോട്) : തുണി അലക്കിവിരിക്കുന്നതിനിടെ അഴക്കമ്പിയിൽനിന്നു ഷോക്കേറ്റ് 17 വയസ്സുകാരി മരിച്ചു. ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. വാടക ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ടെറസ്സിനു മുകളിൽ കെട്ടിയ കമ്പി എച്ച്ടി ലൈനിൽ തട്ടിയതാണ് അപകടകാരണം. കബറടക്കം നടത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങൾ: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആസിഫ്, ഇബ്രാഹിം ഖലീൽ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







