പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റും, സംസ്കാര പടിഞ്ഞാറത്തറയും ചേര്‍ന്ന് 2024 നവംബര്‍ 20 മുതല്‍ 2025 ജനുവരി 04 വരെ പഞ്ചായത്ത് മഹോത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 8 വരെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന് സമീപം മെഗാ കാര്‍ണിവല്‍ സംഘടിപ്പിക്കും. അതോടനുബന്ധിച്ച് വിവിധയിനം സ്റ്റേജ് ഷോയും, ഗാനമേളയും, മിമിക്സ് പരേഡ് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും. വ്യാപാരോത്സവത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും, തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെഗാ ബംബര്‍ സമ്മാനമായി മൂന്ന് സ്കൂട്ടികളും, ഗോള്‍ഡ് കോയിന്, സ്മാര്‍ട്ട് ടി.വി, മൊബൈല്‍ ഫോണ്‍ തുടങ്ങി മറ്റനേകം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷ നേടാം? ഫലപ്രദമായ അഞ്ച് മാർഗങ്ങൾ അറിയാം
കടമെടുത്ത് ബാധ്യത താങ്ങാൻ പറ്റാതെ പാടുപെടുന്ന നിരവധിപേരുണ്ട്. പലപ്പോഴും വായ്പയെടുക്കാതെയോ, കടം വാങ്ങാതെയോ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ