ആമാശയ ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും അവസാന ഘട്ടത്തില്‍ എത്തുമ്പോഴാണ് രോഗനിര്‍ണയം നടത്തുന്നത്. വിട്ടുമാറാത്ത സമ്മര്‍ദം ശരീരവീക്കത്തിലേക്ക് നയിക്കുന്നു. ഇത് ആമാശയ അര്‍ബുദത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം പുകവലി, മദ്യപാനം, അമിത ഭക്ഷണം കഴിപ്പ് എന്നിവയിലേക്ക് നയിക്കുന്നു. ഈ മൂന്ന് ഘടകങ്ങളും ആമാശയ അര്‍ബുദത്തിനുള്ള അപകടസാധ്യത വളരെ അധികം വര്‍ധിപ്പിക്കും. വ്യായാമം, മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയിലൂടെ മാനസിക സമ്മര്‍ദം നിയന്ത്രിക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം ആമാശയ ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ് തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നത് അപകടമാണ്. പകരം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ പോഷകസമൃദ്ധമായ സമീകൃതാഹാരത്തിന് ഊന്നല്‍ നല്‍കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. അമിതമായ ഉപ്പിന്‍റെ ഉപഭോഗം രക്തത്തില്‍ സോഡിയത്തിന്‍റെ അളവു കൂട്ടും. ഇത് ശരീരവീക്കത്തിനും അതിലൂടെ കോശങ്ങളുടെ തകരാറിലേക്കും നയിക്കും. ഇത് അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. സംസ്കരിച്ച ഭക്ഷണങ്ങള്‍, അച്ചാറുകള്‍, ഉണക്കിയ മീന്‍ തുടങ്ങിയവയില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അലസമായ ജീവിതശൈലി ആമാശയ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി സമയം നീക്കി വെക്കണം. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ആമാശയത്തിനുള്ളിലെ ചില കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് അര്‍ബുദമായി പരിണമിക്കുന്നത്. സാധാരണയായി മ്യൂക്കോസ എന്നറിയപ്പെടുന്ന ആമാശയത്തിന് അകത്തെ പാളിയില്‍ നിന്നാണ് ആരംഭിക്കുന്നത്. ക്രമേണ ആമാശയത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും പകരുന്നു. ആമാശയ ക്യാന്‍സറിന് പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെന്നതാണ് പ്രധാന വെല്ലുവിളി.

ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിവിധ വ്യക്തിഗത, കുടുംബ, ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആനുകൂല്യങ്ങള്‍ക്കായുള്ള