അടിവയറിൽ കൊഴുപ്പടിയൽ; കേരളം ഒന്നാം സ്ഥാനത്ത്, ഭക്ഷണരീതിയും വ്യായാമക്കുറവും വില്ലൻ

ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം ഇന്ത്യക്കാരിൽ അടിവയറ്റിലെ കൊഴുപ്പ് ക്രമാതീതമായി കൂടുന്നതായി പഠനം. അനാരോഗ്യകരമായ ഭക്ഷണരീതിയും ശരീരത്തിന് യാതൊരു കായികാധ്വാനവും നൽകാത്തതുമാണ് ഇന്ത്യക്കാരിൽ അടിവയറ്റിലെ പൊണ്ണത്തടി ക്രമാതീതമായി വർധിക്കുന്നതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയിലെ മുൻ സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറയുന്നു. ആഗോളതലത്തിൽ തന്നെ അടിവയറ്റിലെ പൊണ്ണത്തടി ഗൗരവമുള്ള ആരോഗ്യപ്രശ്നമായി വിലയിരുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ പൊണ്ണത്തടിക്കെതിരേ പോരാടേണ്ടുന്ന അവസ്ഥ സംജാതമായിരിക്കുന്നതായി സൗമ്യ സ്വാമിനാഥൻ പറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ക്ഷയരോഗനിർമാർജന വിഭാഗം പ്രിൻസിപ്പൽ അഡ്വൈസറായ സൗമ്യ സ്വാമിനാഥൻ രാജ്യത്ത് ആരോഗ്യകരമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമം ചെയ്യാനുള്ള സാഹചര്യവും കൊണ്ട് പൊണ്ണത്തടിയെ പ്രതിരോധിക്കേണ്ട ആവശ്യകതയെക്കുറിച്ചും വിശദമാക്കുന്നു.

ഇന്ത്യയിലും ലോകത്താകമാനവും വലിയ തോതിൽ വർധിച്ചുവരുന്ന പ്രമേഹം, കാൻസർ, രക്തസമ്മർദ്ദം, മറ്റ് സാംക്രമികേതര രോഗങ്ങൾ എന്നിവയിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് പൊണ്ണത്തടിയെ ആരോഗ്യരംഗം കണക്കാക്കുന്നത്.

അനാരോഗ്യകരമായ ഭക്ഷണരീതിയും ശരീരത്തിന് മതിയായ വ്യായാമം ലഭിക്കാത്തതുമാണ് അടിവയറ്റിലും അരക്കെട്ടിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിന് കാരണമാവുന്നതെന്ന് സൗമ്യ സ്വാമിനാഥൻ സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

പോഷകാഹാര അവബോധം, ആരോഗ്യകരമായ ഭക്ഷണരീതികൾ, അവശ്യവ്യായാമത്തിനുള്ള സ്ഥലവും സാഹചര്യവും, ശരീരത്തെക്കുറിച്ചുള്ള ഗഹനമായ അറിവ് എന്നിവ വളരെ പ്രധാനപ്പെട്ടതാണെന്നും സൗമ്യ സ്വാമിനാഥൻ പറയുന്നു. ദ ലാൻസെറ്റ് റീജ്യണൽ ഹെൽത് ജേണലിൽ പ്രസിദ്ധീകരിച്ച അടിവയറ്റിലെ അമിത പൊണ്ണത്തടിയെക്കുറിച്ചുള്ള ലേഖനത്തെ ആസ്പദമാക്കിയാണ് സൗമ്യ എക്സിൽ കുറിച്ചത്.

അടിവയറ്റിലെ പൊണ്ണത്തടി പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കണ്ടുവരുന്നത്. നാൽപതു ശതമാനം സ്ത്രീകളിൽ പൊണ്ണത്തടിയുണ്ടാവുമ്പോൾ പുരുഷന്മാരിൽ അത് 12 ശതമാനമാണ്. 30-40 വയസ്സിനിടയിലുള്ള സ്ത്രീകളിൽ പത്തിൽ ആറുപേരും അടിവയറ്റിൽ കൊഴുപ്പടിഞ്ഞവരാണ്.

മുതിർന്ന സ്ത്രീകളിലും മാംസാഹാരികളിലുമാണ് അടിവയറ്റിലെ കൊഴുപ്പ് അധികമായി കണ്ടുവരുന്നത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിൽ അടിവയറ്റിലെ പൊണ്ണത്തടി കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിലും ഇത് വർധിച്ചുവരികയാണെന്നും സമൂഹത്തിലെ താഴ്ന്ന, ഇടത്തരം സാമൂഹിക സാമ്പത്തിക വിഭാഗങ്ങളിലേക്കും അത് വ്യാപിക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ബോഡി മാസ് ഇന്റക്സ് കൂടി പൊണ്ണത്തടിയെ അളക്കുന്നതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരമായ ബോഡി മാസ് ഇന്റക്സ് ഉള്ളവരിലും അടിവയറ്റിലെ പൊണ്ണത്തടി കണ്ടുവരുന്നതായി ഇന്ത്യയിലെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അടിവയറ്റിലെ പൊണ്ണത്തടിയിൽ കേരളമാണ് ഒന്നാം സ്ഥാനത്തുള്ളത്- 65. 4 ശതമാനം. തൊട്ടുപിറകിലായി പഞ്ചാബും (62.5%) തമിഴ്നാടും (57.9 %ഃ) ഡൽഹി(59%)യുമുണ്ട്. അതേസമയം ഝാർഖണ്ഡ്(23.0%) മധ്യപ്രദേശ്(24.9 %) എന്നീ സംസ്ഥാനങ്ങൾ അടിവയറ്റിലെ പൊണ്ണത്തടി നിയന്ത്രണവിധേയമാക്കുന്നുണ്ട്.

ഇന്ത്യൻ സ്ത്രീകളിൽ അടിവയറ്റിലെ അമിതവണ്ണം വലിയൊരു ആരോഗ്യപ്രശ്നമായി ഒരുവശത്ത് ചർച്ച ചെയ്യുമ്പോൾ അതേ ഇന്ത്യയിൽത്തന്നെ പോഷകാഹാരക്കുറവിന്റെ ഇരട്ടപ്രഹരവും താങ്ങി ജീവിക്കുന്നവരുമുണ്ടെന്നതാണ് വസ്തുത.

മുപ്പതിനും നാൽപതിനുമിടയിലുള്ള സ്ത്രീകളിൽ വർധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കാനായി സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ഗവേഷകർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ

സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ

കാക്കവയൽ സുധിക്കവലയിൽ വാഹനാപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല Facebook Twitter WhatsApp

പുൽപ്പള്ളിയിൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.