സേവിങ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമാണ്. എന്നാല്‍ പലപ്പോഴും പലർക്കും തലവേദനയാകാറുള്ളത് അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കുന്നതാണ്. എന്നാല്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെ പിഴ ചുമത്താൻ ബാങ്കിന് കഴിയില്ല. മാത്രമല്ല അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആക്കാൻ ബാങ്കുകള്‍ക്ക് അധികാരമില്ല. അക്കൗണ്ടിലെ ബാലൻസ് ഏതാണ്ട് തീരാറാകുമ്പോള്‍ പിഴ ഈടാക്കിയാല്‍, അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആകാനും സാധ്യതയുണ്ട്. ആർബിഐ നിർദ്ദേശപ്രകാരം പിഴ ഈടാക്കേണ്ടത് എപ്രകാരമെന്ന് നോക്കാം. 2014 നവംബർ 20-ന് പുറപ്പെടുവിച്ച ആർബിഐ സർക്കുലർ പ്രകാരം ഉപഭോക്താവിന്റെ പ്രയാസങ്ങളും, അശ്രദ്ധയും ബാങ്കുകള്‍ അനാവശ്യമായി മുതലെടുക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്.. ഉപഭോക്താക്കള്‍ മിനിമം ബാലൻസ് നിബന്ധന പാലിക്കുന്നില്ലെങ്കില്‍, ബാങ്കുകള്‍ ഇടപാടുകാരെ അറിയിക്കേണ്ടതുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനുള്ള ചാർജുകളെക്കുറിച്ചും ഉപഭോക്താക്കളെ അറിയിക്കണമെന്നും, സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവാകാൻ പാടില്ലെന്നും ആർബിഐ നിർദ്ദേശങ്ങളില്‍ പറയുന്നുണ്ട്. ആർബിഐ മാർഗനിർദേശങ്ങള്‍
ആർബിഐ സർക്കുലർപ്രകാരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകള്‍ ഈടാക്കുന്നതിന് ഒരു ബാങ്ക് ചില മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്: അതായത് ഒരു ഉപഭോക്താവ് മിനിമം ബാലൻസ് സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ന്യായമായ കാലയളവിനുള്ളില്‍ അത് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അവസരം നല്‍കും. അനുവദിച്ച സമയം അതിക്രമിച്ചാല്‍ പിഴ തുക ഈടാക്കാം. പിഴ തുക ഈടാക്കും മുൻപ്‌എ സ്‌എംഎസ് മുഖേനയോ ഇ-മെയില്‍, കത്ത് എന്നീ മാർഗ്ഗങ്ങള്‍ വഴിയോ മിനിമം ബാലൻസ് സൂക്ഷിച്ചിട്ടില്ലെന്ന വിവരം അക്കൗണ്ട് ഉടമയെ ബാങ്കുകള്‍ അറിയിക്കണം. മിനിമം ബാലൻസ് അനുവദിച്ച കാലയളവിനുള്ളില്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ പിഴ ചാർജുകള്‍ ഈടാക്കാവുന്നതാണ്. എത്ര രൂപ കുറവുണ്ട് എന്നതിന് ആനുപാതികമായിരിക്കണം പിഴത്തുക. ചാർജുകള്‍ വീണ്ടെടുക്കുന്നതിന് അനുയോജ്യമായ സ്ലാബ് ഘടന ബാങ്കിന് തീരുമാനിക്കാവുന്നതാണ്. ന്യായമായ ചാർജുകള്‍ മാത്രമേ ചുമത്താൻ പാടുള്ളുവെന്നും മാർഗനിർദ്ദേശങ്ങളില്‍പ്പറയുന്നു.

കിടിലന്‍ കംബാക്കുമായി ബാഴ്സലോണ; ലാ ലിഗയില്‍ അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി
ലാ ലിഗയില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണ. ഒരു ഗോളിന് മുന്നിട്ടുനിന്ന അത്ലറ്റികോയെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്. ബാഴ്സയ്ക്ക് വേണ്ടി റാഫിഞ്ഞയും ഡാനി ഒല്‍മോയും ഫെറാന്‍ ടോറസും







