കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്ക്ക് കേന്ദ്രസർക്കാർ 266.8 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ് അനുവദിച്ചത്. കേരളത്തിന് പുറമേ മേഘാലയക്ക് 27 കോടി രൂപയും നല്കാൻ ഉത്തരവായി. കേന്ദ്ര ഗവണ്മെൻ്റിന്റെ ഈ വിഹിതം, ശമ്പളത്തിനും മറ്റ് സ്ഥാപന ചെലവുകള്ക്കും ഒഴികെ പ്രദേശങ്ങളിലെ അവശ്യ സേവനങ്ങളുടെ വികസനത്തിനും പരിപാലനത്തിനും ഫണ്ട് ഉപയോഗിക്കാം. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകള്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകള്ക്കും 941 ഗ്രാമപഞ്ചായത്തുകള്ക്കും ഉള്പ്പടെ ഇതിന്റെ പ്രയോജനം ലഭിക്കും. 15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് അനുവദിച്ചു നല്കുന്നതില് കേരളത്തോട് കേന്ദ്ര അവഗണന എന്ന പ്രചാരണത്തിന് പിന്നാലെ ജൂണ് മാസത്തില് ഇത് സംബന്ധിച്ച് കണക്കുകള് ധനമന്ത്രാലയം പുറത്ത് വിട്ടിരുന്നു. അന്നത്തെ കണക്ക് പ്രകാരം ധനകാര്യ കമ്മീഷൻ ഗ്രാൻ്റായി 5,337 കോടി രൂപയുടെ കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്ക്ക് കേന്ദ്ര ഗവണ്മെന്റ് നല്കിയത്. 2024 മാർച്ചിന് ശേഷം ഗ്രാൻ്റുകള് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർബന്ധിത രേഖകള് കേരളം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്
കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ വയനാട് പോലീസിൻ്റെ പിടിയിൽ. ആലപ്പുഴ,കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ







