കോട്ടയം ലുലു മാൾ ഉദ്ഘാടന സജ്ജമായി എന്ന് റിപ്പോർട്ടുകൾ; ക്രിസ്മസിനു മുന്നേ പ്രവർത്തനമാരംഭിക്കും എന്നും സൂചനകൾ

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ കോട്ടയം മണിപ്പുഴയില്‍ ഉദ്ഘാടനത്തിന് സജ്ജം.അന്തിമമിനുക്കുപണികള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.

ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കും. മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ, രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാള്‍ ഉയരുന്നത്.

നിലവില്‍ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ലുലുമാളുകളുള്ളത്. തൃശൂരിലെ തൃപ്രയാറില്‍ ലുലു ഗ്രൂപ്പിന്റെ വൈമാളും പ്രവർത്തിക്കുന്നു. പുറമേ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളില്‍ ലുലു ഹൈപ്പർമാർക്കറ്റുമുണ്ട്.

പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായ മിനി ലുലുമാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്കാണ് മുഖ്യ ഊന്നല്‍.

ഒപ്പം ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളുമുണ്ടാകും. കോട്ടയം ലുലുമാളില്‍ ബ്യൂട്ടി ആൻഡ് വെല്‍നസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളാണ് അണിനിരക്കുക.

മക്ഡോണള്‍സ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുല്‍, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പള്‍പ് ഫാക്ടറി, ബെല്‍ജിയൻ വാഫ്ള്‍, ജോക്കി, വൗ മോമോ, അല്‍-ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുള്‍പ്പെടുന്നു.

കുട്ടികളുടെ വിനോദത്തിനായി ഫണ്‍ട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ് കോർട്ട്. മള്‍ട്ടി-ലെവല്‍ പാർക്കിങ് സൗകര്യത്തില്‍ ഒരേസമയം 1000 വാഹനങ്ങള്‍ പാർക്ക് ചെയ്യാം.

കോട്ടയം ലുലുമാളിന്റെ സൗകര്യങ്ങളും ക്രമീകരണങ്ങളും അടുത്തിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

കോട്ടയത്തിന് പിന്നാലെ തിരൂർ, പെരിന്തല്‍മണ്ണ, കൊല്ലത്തെ കൊട്ടിയം എന്നിവിടങ്ങളിലും അടുത്തവർഷത്തോടെ മിനി ലുലുമാളുകള്‍‌ തുറക്കും. തൃശൂരിലെ ഹൈ-ലൈറ്റ് മാളില്‍ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതും പരിഗണിക്കുന്നു.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു

തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിക്കുന്ന്, പുളിക്കംകവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എകെജി, കാറ്റാടി കവല, നടവയല്‍ ടൗണ്‍, നടവയല്‍ പള്ളി, ഓശാന ഭവന്‍, മണല്‍വയല്‍, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യൂഎ,

വാഹനലേലം

ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം

അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ രണ്ട് മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫീസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ 14 ദിവസത്തിനകം ജില്ലാ

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.