കാവുംമന്ദം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാറിനെതിരെയും, പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ കേരള സർക്കാറിൻ്റെ കുറ്റകരമായ അനാസ്ഥക്കെതിരെയും കാവുംമന്ദത്ത് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ബഷീർ പുള്ളാട്ട്, വി സൈതലവി, പി സി മൊയ്തുട്ടി ഹാജി, എംപി ഹാഫിസലി, കെ പി ഇസഹാക്ക്, കെ പി സബീർ അലി, പി എ ശിഹാബ്, എ കെ മുബഷിർ, ബി സലീം തുടങ്ങിയവർ നേതൃത്വം നൽകി.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ചൊവ്വാഴ്ച







