കുട്ടികളിലെ രോഗപ്രതിരോധ ശേഷികുറവും പരിഹാരമാര്‍ഗ്ഗങ്ങളും

നല്ല ഭക്ഷണം കൊടുത്തിട്ടും കുട്ടിക്ക് എന്നും അസുഖമാണ്. എപ്പോഴും ജലദോഷവും ചുമയും. നാട്ടുമരുന്നുകള്‍ പരീക്ഷിച്ചു. പുറത്തൊന്നും കളിക്കാൻ വിടാതെ ശ്രദ്ധിച്ചു, എന്നിട്ടും അസുഖങ്ങൾക്ക് കുറവില്ല. ഇതൊക്കെയാണ് മിക്ക അമ്മമാരുടെയും പരാതി. പോഷകാഹാരക്കുറവ്, മലിനീകരണം, വിശ്രമമില്ലാത്ത ജീവിതശൈലി, മാനസിക സംഘർഷങ്ങള്‍ എന്നിവയാണ് കുട്ടികളിലെ പ്രതിരോധശേഷി തകർക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. കുട്ടികളിലെ പ്രതിരോധ ശേഷിക്കുറവിന്റെ പ്രധാന കാരണം, മാതാപിതാക്കള്‍ തന്നെ ഉണ്ടാക്കിയെടുത്ത കുട്ടികളിലെ ചില തെറ്റായ ശീലങ്ങളാണ്. അവയെപ്പറ്റി പറയാം കളികളിലൂടെയും മറ്റും ശരീരത്തിന് വ്യായാമം കിട്ടാതെ വീട്ടിലിരിക്കുന്ന കുട്ടികളില്‍ രോഗത്തിനോട് പൊരുതുന്ന സെല്ലുകളുടെ പ്രവർത്തനം നിശ്ചലമാവുകയും അങ്ങനെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യും. വീടിന് പുറത്ത് കളിക്കുമ്പോള്‍ വ്യായാമത്തിന് പുറമേ സൂര്യപ്രകാശത്തില്‍നിന്നു വേണ്ടത്ര അളവില്‍ വിറ്റാമിൻ ഡിയും ലഭിക്കുന്നു. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുട്ടികള്‍ക്ക് പാർക്കിലോ മൈതാനങ്ങളിലോ പോയി കളിക്കാൻ അവസരം നല്‍കുന്നതും ഇതിന് സഹായകമാകും. പ്രായത്തിനനുസരിച്ച്‌ കുട്ടികള്‍ 10 മുതല്‍ 14 വരെ മണിക്കൂർ ഉറങ്ങണം. രാത്രിയില്‍ ഏറെ നേരം കംപ്യൂട്ടർ ഗെയിം കളിക്കുന്നതും സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുന്നതും ഉറക്കം നഷ്ടപ്പെടുത്തും. ഉറക്കം കുറയുമ്പോള്‍ ശാരീരികമായ സമ്മർദ്ദങ്ങള്‍ ഉണ്ടാവുകയും അത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ അനായാസ സംക്രമണത്തിന് തടസ്സമാവുകയും ചെയ്യും. ഇതുമൂലം പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം തകിടം മറിയുകയും ശരീരത്തില്‍ രോഗാണുക്കള്‍ വളരുകയും ചെയ്യും. ഉറങ്ങാൻ കിടത്തുമ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കരുത്. ലൈറ്റ് ഓഫ് ചെയ്ത് മിണ്ടാതെ അല്പനേരം കിടക്കാൻ പറഞ്ഞാല്‍ അവർ വേഗം ഉറങ്ങിക്കോളും. മക്കള്‍ക്ക് എന്തെങ്കിലും രോഗലക്ഷണം കണ്ടാല്‍ ഉടൻ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ് പുതുതലമുറ മാതാപിതാക്കള്‍. ഡോക്ടർ കുറേ ആന്റിബയോട്ടിക്സ് തരികകയും ചെയ്യും. അമിതമായ അളവില്‍ ആന്റിബയോട്ടിക്സ് ഉപയോഗിച്ചാല്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുകയും.ചെറിയ അസുഖങ്ങള്‍ക്ക് സാധ്യമാകുന്ന നാട്ടു മരുന്നുകള്‍ പരീക്ഷിച്ചിട്ടും ഭേദമാകുന്നില്ലെന്ന് കണ്ടാല്‍ മാത്രം ആന്റിബയോട്ടിക്സ് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകള്‍ വൃത്തിയായി കഴുകാതിരിക്കുക, മലമൂത്ര വിസർജ്ജനം നടത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകാതിരിക്കുക, ശരിയായി പല്ല് തേക്കാതിരിക്കുക, നഖങ്ങളില്‍ അഴുക്ക് നിറഞ്ഞാലും വെട്ടി കളയാതിരിക്കുക തുടങ്ങിയ ആരോഗ്യകരമല്ലാത്ത ശീലങ്ങള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനും പ്രതിരോധ ശേഷി കുറയാനും കാരണമാകുന്നു. കുട്ടികളെ ചെറുപ്പം മുതല്‍ ആരോഗ്യ ശീലങ്ങള്‍ പാലിക്കാൻ പഠിപ്പിക്കണം. മാതാപിതാക്കളോട് എന്തും തുറന്നു സംസാരിക്കാം എന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടായാല്‍ മാത്രമേ അവർക്ക് സ്വന്തം കാര്യങ്ങള്‍ പങ്കുവെയ്ക്കാൻ ഒരിടം ലഭിക്കുകയുള്ളൂ. കുട്ടിയിലെ കഴിവിനനുസരിച്ച് മാത്രമേ അവരില്‍ നിർബന്ധങ്ങള്‍ ചെലുത്താൻ പാടുള്ളൂ. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള സംസാരം, കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. തുടർച്ചയായ കുറ്റപ്പെടുത്തലുകള്‍ കുട്ടികളെ ഉള്‍വലിഞ്ഞ സ്വഭാവമുള്ളവരാക്കും.അവരുടെ പ്രശ്നങ്ങളും മറ്റും ആരോടും തുറന്നുപറയാതെ ഉള്ളിലൊതുക്കും. അതും ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും പോഷകാഹാരവുമാണ് കുട്ടികളിലെ പ്രതിരോധി ശേഷി ദൃഢപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. പാക്കറ്റില്‍ കിട്ടുന്നതും ടിന്നില്‍ അടച്ച് കേടുവരാതെ സൂക്ഷിക്കുന്നതുമായ ഭക്ഷണങ്ങളോ മധുരമോ ധാരാളമായി കുട്ടികള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുകയും അസിഡിറ്റി ക്രമാതീതമായി കൂടുകയും തല്‍ഫലമായി പ്രതിരോധശേഷി കുറയുകയും ചെയ്യും. പുകവലിക്കാരുള്ള ചുറ്റുപാടും കുട്ടികളിലെ പ്രതിരോധശേഷി കുറയാൻ കാരണമാകുന്നു. കുട്ടികളിലെ ശ്വാസകോശം വികസിക്കുന്ന ഘട്ടത്തിലായതിനാല്‍, സമീപത്തുള്ള ആരെങ്കിലും പുക വലിച്ചാലും അത് കുട്ടികളുടെ ശ്വാസകോശത്തെ അപകടകരമായി ബാധിക്കും. വീട്ടിലുള്ളവരുടെ നിരന്തരമായ പുകവലി കുട്ടികളില്‍ ആസ്മ, ശ്വാസനാള രോഗങ്ങള്‍ തുടങ്ങി കാൻസറിന് വരെ കാരണമാകാം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ജങ്ക് ഫുഡുകള്‍, സോഡാ ഐറ്റംസ്, റെഡ് മീറ്റ്, ടിന്നിലടച്ചു കേടുവരാതെ സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങള്‍, കന്നുകാലി മാംസം, ശുദ്ധീകരിച്ച ധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവയുടെ അമിത ഉപയോഗവും കുട്ടികളിലെ പ്രതിരോധ ശേഷി കുറയാൻ കാരണമാകുന്നു.

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റത്തിന് ഇപിഎഫ്ഒ

ജീവനക്കാര്‍ക്ക് ഇപിഎഫ് തുക യുപിഐ പേമെന്‌റ് ഗേറ്റ് വേ വഴി പിന്‍വലിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്‌റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ,

ദുബായ് യാത്രകൾ ഇനി കൂടുകൽ എളുപ്പമാകും; പുതിയ നവീകരണ പദ്ധതികൾ ഗതാഗതത്തിനായി തുറന്നു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ടെര്‍മിനല്‍ ഒന്നിലേക്കുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്നു. ദുബായ് ഏവിയേഷന്‍ എഞ്ചിനീയറിംഗ് പ്രോജക്ടുകളുമായി സഹകരിച്ചാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പദ്ധതി നടപ്പിലാക്കിയത്. നവീകരണ

ആര് കപ്പെടുക്കും? കണ്ണൂരോ തൃശ്ശൂരോ? സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും

തൃശ്ശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് കൊടിയിറങ്ങും. സമാപനസമ്മേളനം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി. മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.

വനവകുപ്പിന്റെ ആസൂത്രിത കുടിയൊഴിപ്പിക്കല്‍ – ജനങ്ങളുടെ ആശങ്കയകറ്റണം : മുസ്‌ലിം ലീഗ്

മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലി മണിയൻകുന്ന് പ്രദേശങ്ങളിൽ നിന്നും മോഹനവില വാഗ്ദാനം ചെയ്ത് സ്വയം സന്നദ്ധത പുനരധിവാസം എന്ന പേരിൽ ഭൂമി ഏറ്റെടുത്ത് പ്രദേശവാസികളെ ഒഴിപ്പിക്കാനുളള വനംവകുപ്പ് അധികൃതരുടെ ശ്രമം ആശങ്കാജനകമാണെന്ന് മുസ്ലിം ലീഗ്

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.