രണ്ട് മാസമായി വേതനം ലഭിക്കാത്തതില്‍ സമരവുമായി റേഷൻ വ്യാപാരികള്‍. നവംബർ 19-ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപില്‍ ധർണ്ണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം രൂപ ഉത്സവബത്ത നല്‍കാത്തതിലും റേഷൻ വ്യാപാരികള്‍ക്ക് എതിർപ്പുണ്ട്. അതിനിടെ, റേഷൻ വാതില്‍പ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







