വാട്‌സാപ്പിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയ ഹര്‍ജി തള്ളി

വാട്സാപ്പിന്റെയും ടെലിഗ്രാമിന്റെയും ആൻഡ്രോയ്ഡ് ആപ്പുകളിലെ ഗുരുതര സുരക്ഷാപ്രശ്നം പരിഹരിക്കാൻ നിർദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഒരാള്‍ അയക്കുന്ന മീഡിയാ ഫയലുകള്‍ (ഫോട്ടോ, വീഡിയോ) ഫയല്‍ മാനേജർ ആപ്പ് ഉപയോഗിച്ച്‌ അനധികൃതമായി മാറ്റി മറ്റൊന്നാക്കാൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കോംഗോയില്‍ ജോലിചെയ്യുന്ന മലയാളി സോഫ്റ്റ്വേർ എൻജിനിയർ കെ.ജി ഓമനക്കുട്ടൻ നല്‍കിയ ഹർജിയാണ് തള്ളിയത്. സമാനമായ വിഷയം ഉന്നയിച്ചുള്ള റിട്ട് ഹർജി 2021-ല്‍ കേരളാ ഹൈക്കോടതി തള്ളിയകാര്യം ഹർജിയില്‍ സൂചിപ്പിച്ചിരുന്നു. അതിനാല്‍ അതേ ആവശ്യം ഉന്നയിക്കുന്ന റിട്ട് ഹർജിയില്‍ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് എം.എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരാള്‍ അയക്കുന്ന ചിത്രമോ വീഡിയോയോ മാറ്റി മറ്റൊന്നാക്കാൻ സാധിക്കുക വഴി സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നതെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ സൽപേര്, അന്തസ്സ് എന്നിവയ്ക്കും നീതിയുക്തമായ അന്വേഷണത്തിനും വിചാരണയ്ക്കുമുള്ള അവകാശവും ലംഘിക്കപ്പെടുകയാണെന്ന് അഡ്വ: എം.ആർ.അഭിലാഷ് വഴി സമർപ്പിച്ച ഹർജിയില്‍ പറഞ്ഞു.

അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള യുപിഎസ് ടി ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 31 വെള്ളി രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

‘അർജന്റീന ടീമും മെസിയും കേരളത്തിലേക്ക് വരില്ല’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍

അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ അഡ്വ. മനോജി (52) നെയാണ് കാപ്പിക്കുന്നിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഭാര്യ ഷിമ. മക്കൾ നിരഞ്ജനൻ , നന്ദു. Facebook Twitter WhatsApp

ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; സ്‌ട്രോക്കിന്റെ സൂചനയാവാം

തലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സമോ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമോ സ്‌ട്രോക്കിന് കാരണമാകാം. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ രണ്ടാമത്തെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. സ്‌ട്രോക്ക് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. തലച്ചോറിന്റെ

ശ്രേയസ് “ജ്യോതിസ്” സ്വാശ്രയ സംഘം വാർഷികവും,കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചീരാൽ യൂണിറ്റിലെ ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും നെന്മേനി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിനോദിനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ സീനുഭായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.