ഒന്നാം ക്ലാസ് പാഠപുസ്തകം വീണ്ടും മാറ്റുന്നു.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ അധ്യയനവര്‍ഷം പുതുതായി ഇറക്കിയ ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും മാറ്റുന്നു. ഒന്നാം ക്ലാസുകാര്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കമാണെന്ന വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണിത്. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക നിര്‍മാണ ശില്പശാല കഴിഞ്ഞദിവസം നടന്നു. ഈ വര്‍ഷം പുതുക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സംബന്ധിച്ച്‌ എസ്.സി.ആര്‍.ടി അധ്യാപകരില്‍നിന്ന് ഗൂഗിള്‍ഫോം വഴി അഭിപ്രായം തേടിയിരുന്നു. ഇതില്‍ ലഭിച്ച പ്രതികരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരുത്തല്‍. എസ്.സി.ആര്‍.ടി പ്രതിനിധികളും പാഠപുസ്തക നിര്‍മാണസമിതി അംഗങ്ങളും വിവിധ ജില്ലകളില്‍നിന്നുള്ള ഒന്നാംക്ലാസ് അധ്യാപകരുമാണ് പങ്കെടുത്തത്. കുട്ടികള്‍ക്കിടയില്‍ മുന്‍വര്‍ഷത്തെ പാഠപുസ്തകത്തിന് കിട്ടിയ സ്വീകാര്യത പുതുക്കിയ പുസ്തകത്തിന് കിട്ടിയിട്ടില്ലെന്നാണ് അധ്യാപകരുടെ അനുഭവം. പഴയപോലെ പഠനം ആസ്വാദ്യകരമാകുന്ന സാഹചര്യം പുതിയ പുസ്തകത്തിനില്ലെന്നും അധ്യാപകര്‍ പറയുന്നു. പുതിയ പുസ്തകത്തിലെ ഒന്നാംപാഠംതന്നെ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നെന്നാണ് വിമര്‍ശനം. പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ എണ്ണക്കൂടുതലും കുട്ടികളെ മടുപ്പിക്കുന്നു. അധ്യയനദിവസങ്ങള്‍ പലകാരണങ്ങളാല്‍ നഷ്ടപ്പെടുമ്പോള്‍ പാഠഭാഗങ്ങള്‍ ഓടിച്ചുതീര്‍ക്കേണ്ട സാഹചര്യമാണ്. പ്രവര്‍ത്തന പുസ്തകത്തില്‍ ഏറെ ചെയ്തുതീര്‍ക്കാനുള്ളതിനാല്‍ കുട്ടികള്‍ക്ക് മറ്റ് ക്ലാസ് റൂം അനുഭവങ്ങള്‍ക്ക് സമയം കിട്ടുന്നില്ല. പാഠപുസ്തകത്തിനൊപ്പം പ്രവര്‍ത്തന പുസ്തകവും അധ്യാപക സഹായിയും പരിഷ്‌കരിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായം പരിഗണിച്ച്‌ പാഠപുസ്തകം പരിഷ്‌കരിക്കുന്നതെന്നാണ് എസ്.സി.ആര്‍.ടി.ഇയുടെ അവകാശവാദം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *