മാനന്തവാടി: തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം ശബരിമല തീർത്ഥാടകർ
സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഇതുവരെ 2 കുട്ടികളടക്കം 25 പേർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല.
ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡി ന് വിലങ്ങനെയായി മറിയുകയായിരുന്നു. ബസ്സിൽ അൻപതിലധികം യാത്രക്കാ രുണ്ടായിരുന്നതായാണ് വിവരം. തിരുനെല്ലി പോലീസ്, അഗ്നി രക്ഷാ സേന, നാട്ടുകാർ സംയുക്തമായി പരിശ്രമിച്ച് ബസ് ഒരു ഭാഗത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.