സുപ്രധാന കണ്ടെത്തലുമായി ഐ.സി.എം.ആർ പഠനം; കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ

തി​രു​വ​ന​ന​ന്ത​പു​രം: മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്.

ഐസിഎംആ​ർ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ന്യൂ​ട്രീ​ഷ്യ​നി​ലെ (ഹൈ​ദ​രാ​ബാ​ദ്) ഡ്ര​ഗ്​​സ്​ സേ​ഫ്​​റ്റി ഡി​വി​ഷ​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര​ ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്‌സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്‌ടീരിയോഡ്‌സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളും പ​ഠ​നത്തിൽ കണ്ടെത്തി.

ശ്വാസകോശ സംബന്ധമായ അണുബാധകൾ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ, ഇൻട്രാ-അബ്ഡോമിനൽ അണുബാധകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം. പാ​കം ചെ​യ്താ​ലും ചി​ല ബാ​ക്ടീ​രി​യ​ക​ൾ നി​ല​നി​ൽ​ക്കും.

വ്യാവ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ​പ്രൗ​ൾ​​ട്രി ഫാ​മു​ക​ൾ ആ​രം​ഭി​ച്ച​​തോ​ടെ കോ​ഴി​വ​ള​ർ​ത്ത​ലി​ന്​ വ്യാ​പ​ക​മാ​യി ആ​ൻറി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യാണ് ഇന്നുള്ളത്. ആ​ൻറി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ൻറെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞം ന​ട​ക്കു​ന്നുണ്ട്. അപ്പോഴാണ് ഈ​ നി​ർ​ണാ​യ​ക​മാ​യ ക​ണ്ടെ​ത്ത​ൽ എന്നതും ശ്രദ്ധേയമാണ്. ​കേ​ര​ള​ത്തി​ന്​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.

കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും, ലോക പുരുഷ ദിനാചരണവും സംഘടിപ്പിച്ചു.

ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.പരിപാടിയിൽ ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.