വ്യത്യസ്ത സംസ്കാരങ്ങളേയും ജീവിതശൈലിയേയും കണ്ടറിയുന്നതിന്റെ ഭാഗമായി പാലക്കാടൻ ഉൾഗ്രാമമായ ഷോളയൂർ സന്ദർശിച്ച് വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ. ഷോളയൂർ സ്കൂളിനെ കുറിച്ചും, അവിടുത്തെ ജനങ്ങളെ കുറിച്ചുമെല്ലാം കേട്ടറിഞ്ഞ എൻ എസ് എസ് വോളണ്ടിയേഴ്സ് സുൽത്താൻ ബത്തേരി ക്ലസ്റ്റർ കൺവീനർ രാജേന്ദ്രൻ എം കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി, അധ്യാപികയായ അനൂപ സി എം എന്നിവരുടെ നേതൃത്വത്തിലാണ് അവിടെ സന്ദർശനം നടത്തിയത്. ഒരു ദിവസം ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ ഷോളയൂരിൽ താമസിച്ച്, അവിടുത്തെ വരഗം പാടി, ഗോഞ്ചിയൂർ, വെച്ചപ്പതി, വെള്ള കുളം, തുടങ്ങിയ ഊരുകൾ സന്ദർശിച്ചു. വയനാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ജീവിത ശൈലികളുള്ള ഈ ഊരുകളിലുള്ളവർക്കായി വോളണ്ടിയേഴ്സ് സംഘടിപ്പിച്ച പുതപ്പുകൾ, വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, അതുപോലെ കുട്ടികൾക്കായി പുസ്തകങ്ങൾ, കഥാപുസ്തങ്ങൾ, ഡ്രോയിങ് ബുക്കുകൾ, നോട്ട് ബുക്കുകൾ, കളർ പേനകൾ, സ്കെച്ച് പേനകൾ, പെൻസിലുകൾ, കളിപ്പാട്ടങ്ങൾ എന്നിവ നൽകുകയുണ്ടായി. അതോടൊപ്പം അച്ഛനും അമ്മയും നഷ്ടപ്പെട്ട, നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വീടിൻ്റെ നവീകരണവും നടത്തി. തുടർന്ന് ഷോളയൂർ സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് അവരുടെ പരമ്പരാഗത ഇരുള നൃത്തം അവതരിപ്പിച്ചത് എല്ലാവർക്കും നവ്യാനുഭവമായി.ഷോളയൂർ സ്കൂൾ പ്രിൻസിപ്പാൾ സുനന്ദ സി കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കവിത പി എസ്, അധ്യാപകരായ ശ്രീജ കെ സി, സുധീഷ് ടി, ഡോ: രംഗസ്വാമി എം, ശ്രീലാൽ കെ എം, രണ്ടാം വർഷ എൻ എസ് എസ് ലീഡർ മോനിഷ എം പി എന്നിവർ ചേർന്ന് വടുവൻചാൽ സ്കൂൾ എൻ എസ് എസ് യൂണിറ്റിന് ഹൃദ്യമായ ആതിഥേയത്വം ഒരുക്കി. എൻ എസ് എസ് കൊണ്ട് എന്തൊക്കെയാണോ ഉദ്ദേശിക്കുന്നത് അതെല്ലാം നിറവേറ്റിയ യാത്രയായിരുന്നു ഇത്. മണ്ണിനേയും, പുഴകളേയും, കാടിനേയും , മേടിനേയും, നാടിനേയും അതിലുപരി ഓരോരുത്തരും പരസ്പരം അറിഞ്ഞ യാത്ര.

ആർസി ബുക്ക് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന







