SSLC, പ്ലസ് ടു പരീക്ഷ ; ആത്മവിശ്വാസത്തോടെ എഴുതാം

2025 മാർച്ച്‌ 3 മുതല്‍ സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു സ്റ്റേറ്റ് ബോർഡ് പരീക്ഷകള്‍ ആരംഭിക്കുകയാണ്. പരീക്ഷയ്ക്ക് ശുഭാപ്തിവിശ്വാസത്തോടെ, ടൈംടേബിള്‍ അനുസരിച്ച്‌ വിദ്യാർത്ഥികള്‍ ഇപ്പോഴേ തയ്യാറെടുത്താല്‍ മികച്ച സ്കോർ ഉറപ്പ്. മാതൃക ചോദ്യങ്ങള്‍, മുൻവർഷങ്ങളിലെ ചോദ്യങ്ങള്‍ എന്നിവയ്ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. സിലബസനുസരിച്ചുള്ള പാഠഭാഗങ്ങള്‍ പഠിച്ചു തീർക്കണം. ചെയ്തു പഠിക്കാവുന്ന വിഷയങ്ങള്‍ എഴുതി പഠിക്കണം. പഠിക്കുമ്പോള്‍ ഓരോ മണിക്കൂറിന് ശേഷം 10 മിനിട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടി.വി കാണാനും കുറഞ്ഞ സമയം ചെലവഴിക്കാം. പരീക്ഷാ ഹാളില്‍ അര മണിക്കൂർ മുമ്പെങ്കിലും എത്തണം. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് സുഹൃത്തുക്കളുമായുള്ള പാഠഭാഗ ചർച്ച ഒഴിവാക്കണം. പരീക്ഷഹാളില്‍ തികഞ്ഞ അച്ചടക്കം പാലിക്കണം. ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങള്‍ അനുസരിക്കണം. പരീക്ഷ ചോദ്യങ്ങള്‍ ആദ്യ അഞ്ച് മിനിറ്റില്‍ നന്നായി വായിച്ചു മനസിലാക്കണം. സമയം വിലയിരുത്താൻ വാച്ച്‌ ഉപയോഗിക്കണം. വാച്ചില്‍ സമയം 10 മിനിട്ട് നേരത്തേയാക്കുന്നത് സമയക്രമം നിയന്ത്രിക്കാൻ സഹായിക്കും. ഉത്തരക്കടലാസുകള്‍ തിരിച്ചു നല്‍കുന്നതിന് മുമ്പ് വായിക്കുന്നത് തെറ്റുകള്‍ തിരുത്താൻ അവസരമൊരുക്കും.

സോഷ്യല്‍ മീഡിയക്ക് അവധിയാകാം

പരീക്ഷക്കാലത്ത് വിദ്യാർത്ഥികള്‍ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ ഉപയോഗം നിർബന്ധമായും കുറയ്ക്കണം. പല കുട്ടികളുടേയും പഠന സമയം അപഹരിക്കുന്ന വില്ലൻ സോഷ്യല്‍ മീഡിയയാണ്. ടൈം മാനേജ്‌മെന്റില്‍ ശ്രദ്ധ ചെലുത്തണം. ഉറക്കം ഉപേക്ഷിച്ച്‌ പഠിക്കരുത്. കഴിഞ്ഞ പരീക്ഷകളെയോർത്ത് സമയം കളയരുത്. ധൃതിപിടിച്ചുള്ള എമർജൻസി പഠനം ഒഴിവാക്കി മനസിലാക്കിയുള്ള ഈസി പഠനത്തിന് വിദ്യാർത്ഥികള്‍ മുതിരണം. എല്ലാ രീതിയിലും ചിട്ടയോടെയുള്ള പഠനം, പ്ലാനിംഗ്, ദിനചര്യകള്‍, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. അകാരണമായി പരീക്ഷയെക്കുറിച്ച്‌ വ്യാകുലപ്പെടരുത്. വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.

ഭക്ഷണത്തിലും കാര്യമുണ്ട്

ആവശ്യത്തിന് വെള്ളം കുടിക്കണം. തണുത്ത ഭക്ഷ്യ വസ്തുക്കള്‍, ഐസ്ക്രീം, ശീതീകരിച്ച ജ്യൂസുകള്‍, കാർബണേറ്റഡ് ലായനികള്‍ എന്നിവ ഉപേക്ഷിക്കാം. പഴവർഗ്ഗങ്ങള്‍, ഫ്രഷ് ജ്യൂസ്, സാലഡുകള്‍ എന്നിവ കഴിക്കാം. കൂടുതല്‍ മാംസാഹാരം കഴിക്കരുത്. പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കണം. രാവിലെ 10 മിനിട്ട് യോഗയോ വ്യായാമമോ ചെയ്യണം. രക്ഷിതാക്കള്‍ വിദ്യാർത്ഥികളെ അകാരണമായി പരീക്ഷയെക്കുറിച്ച്‌ വ്യാകുലപ്പെടുത്തരുത്. പരീക്ഷക്കാലയളവില്‍ അതിഥികളെ പരമാവധി ഒഴിവാക്കണം. ഉറക്കെയുള്ള രാഷ്ട്രീയ, ടെലിവിഷൻ ചർച്ചകള്‍ ഒഴിവാക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.